Connect with us

kerala

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍

മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.

Published

on

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍. മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ് ഉത്സവപ്പറമ്പില്‍ ബഹളം വച്ചതിന് ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആരിഫിനെ വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറയുന്നു. യുവാവിനെ വിട്ടയക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കളെ കാണിച്ചതായും പൊലീസ് പറയുന്നു. ഇതില്‍ ഒന്നും മര്‍ദ്ദനമേറ്റതായി സൂചനകള്‍ ഇല്ല.

തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ല എന്നതാണ് മഞ്ചേശ്വരം പൊലീസിന്റെ ഭാഷ്യം.

കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

kerala

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ട: നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു.

Published

on

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ടെന്ന സുപ്രധാന നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍. അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീര്‍ത്തി ഉളവാക്കുന്നതുമാണെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളിലോ നിര്‍ദേശിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകല്‍ക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങള്‍ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.

ഇത്തരം നടപടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികള്‍ വകുപ്പിന്റെ സത്കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുഴക്കി ബിജെപി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍.

Published

on

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. ‘വിശാല കബറിടം ഒരുക്കി വച്ചോ’യെന്നാണ് ബിജെപി രാഹുലിനും സന്ദീപിനെതിരെ ഭീഷണി മുഴക്കിയത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ബിജെപിയുടെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയില്‍ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍എ ഓഫീസിലേക്ക് നടന്ന ബിജെപി മാര്‍ച്ചിനിടെയായിരുന്നു ഓമനക്കുട്ടന്റെ വിവാദ പ്രസംഗം.

രാഹുലിനെ പാലക്കാട് കാലുകുത്തിച്ചത് പാലക്കാട് ജനങ്ങളാണെന്നും രാഹുലിനെതിരെ ഭീഷണി മുഴക്കിയ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷെതിരെ പൊലീസ് കേസെടുക്കാത്തത് മനഃപൂര്‍വമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍എസ്എസ് സ്ഥാപകന്റെ പേര് പദ്ധതികളിലേക്ക് ഒളിച്ചു കടത്താനാണ് ബിജെപി ശ്രമമെന്നും. ഹെഡ്‌ഗേവാറിന്റെ പേര് പദ്ധതിക്ക് നല്‍കാനുള്ള ബിജെപിയുടെ ശ്രമം കോണ്‍ഗ്രസ് തടയുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

Trending