Connect with us

kerala

‘കള്ളക്കേസില്‍ കുടുക്കി കുടുംബം നശിപ്പിച്ചു’; പൊലീസിന് മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു

ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.

Published

on

കക്കോടി: കള്ളക്കേസില്‍ കുടുക്കി കുടുംബം നശിപ്പിച്ചെന്നാരോപിച്ച് യുവാവ് പൊലീസ് നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (32) ആണ് പ്ലാവില്‍ തൂങ്ങിമരിച്ചത്. മോഷ്ടാവെന്ന് മുദ്രകുത്തി മാനനഷ്ടമുണ്ടാക്കിയെന്നും ഭാര്യയടക്കം വിട്ടുപോയെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയാണ് ഇയാള്‍ തൂങ്ങി മരിച്ചത്.

ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ചേവായൂര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും പൊലീസുകാരും സംഭവസ്ഥലത്ത് എത്തുകയും കഴുത്തില്‍ കുരുക്കിട്ട യുവാവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പൊലീസ് അറിയിച്ചതുപ്രകാരം എത്തിയ അഗ്‌നിശമന രക്ഷ യൂനിറ്റിന്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

മോഷണക്കേസില്‍ 20 മാസത്തോളമായി ജയിലില്‍ കഴിഞ്ഞ രാജേഷ് അടുത്താണ് മോചിതനായത്. ചില പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. മാതാവ്: വസന്ത. സഹോദരി: രമ്യ.

 

kerala

പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെ; കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസില്‍ സെക്രട്ടറി സി ജിനേഷും മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ നവീന്‍ ബാബു അസ്വസ്ഥനായെന്നും അദ്ദേഹം കൈക്കൂലി വാങ്ങിക്കാത്ത ആളാണെന്നും ജിനേഷിന്റെ മൊഴിയിലുണ്ട്.

അതേസമയം നവീന്‍ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാന്‍ കളക്ടര്‍ അനുവദിച്ചില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.

യാത്രയയ്പ്പ് ചടങ്ങ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആര്‍ഡിയെ പോലും അറിയിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ മൊഴി പ്രകാരം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവീനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന എം ശംസുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഒസി വൈകി ലഭിച്ച സംഭവങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്.
പിപി ദിവ്യ ചടങ്ങിലേക്കെത്തുന്ന കാര്യം തങ്ങള്‍ അപ്പോഴാണ് അറിയുന്നതെന്നും മൊഴിയിലുണ്ട്. പിപി ദിവ്യ വരുന്ന കാര്യം സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയോട് പോലും അറിയിച്ചിരുന്നില്ല. വാരാന്ത്യങ്ങളില്‍ അവധി അപേക്ഷ നല്‍കുമ്പോള്‍ നവീന്‍ ബാബുവിന് അത് പലപ്പോഴും നിരസിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

Trending