Connect with us

kerala

യുവ ശാസ്ത്രജ്ഞ  പുരസ്‌കാരം  ഡോ. കെ ശ്രീധരൻ നേടി

പരിസ്ഥിതി ശാസ്ത്രം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, എന്നിവയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹനായത്.’

Published

on

കോയമ്പത്തൂർ നേച്ചർ സയൻസ് ഫൗണ്ടേഷൻ്റെ 2022 – 2023 യുവ ശാസ്ത്രജ്ഞ  പുരസ്‌കാരം  ഡോ. കെ ശ്രീധരൻ നേടി. പാലക്കാട് കൊടുവായൂർ  പുല്ലറോഡ് വീട്ടിൽ പരേതരായ കാശുവിന്റെയും കമലത്തിന്റെയും മകനാണ്. കോയമ്പത്തൂരിലെ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന അഞ്ചാമത് സമ്മേളനത്തിൽ വെച്ച് തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എം. കൃഷ്ണൻ പുരസ്‌കാരം വിതരണം ചെയ്തത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ റിസർച്ച് ഓഫീസർ ആയ ഡോ. ശ്രീധരന് 2007-ൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച കേരള ശാസ്ത്ര സമ്മേളനത്തിൽ യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ശാസ്ത്രം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, എന്നിവയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹനായത്.’

kerala

റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും

മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

Published

on

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Continue Reading

kerala

റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

on

മലപ്പുറം: കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മേയ് 25ന് മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

നാളെയും മറ്റന്നാളും മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തിയതോടെ മഴയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളിലും റെഡ് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മേയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മേയ് 28: കണ്ണൂര്‍, കാസര്‍കോട്

Continue Reading

kerala

കപ്പല്‍ അപകടം; 20 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Published

on

കൊച്ചിയില്‍ കപ്പല്‍ അപകടത്തില്‍ പെട്ടുണ്ടായ സംഭവത്തില്‍ 20 ജീവനക്കാരെ രക്ഷപ്പെടുത്തി. നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എല്‍സ3 ആണ് അപകടത്തില്‍പ്പെട്ടത്. 9 പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു.

അപകടത്തില്‍ 8 കാര്‍ഗോകളാണ് അറബിക്കടലില്‍ വീണത്. കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നേവിയുടെ ഒരു ഡോര്‍ണിയര്‍ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മറൈന്‍ ഗ്യാസ് അടക്കം കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഉച്ചയ്ക്ക ഒന്നരയോടെ കൊച്ചിയില്‍ നിന്നും 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ എംഎസ് സി കമ്പനി അധികൃതര്‍ ഇന്ത്യയുടെ സഹായം തേടി.

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.

Continue Reading

Trending