Connect with us

kerala

മാഫിയ സർക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീർത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്

സർക്കാറിന്റെ ജനദ്രോഹ നടപടികൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്.

Published

on

തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്. സർക്കാറിന്റെ ജനദ്രോഹ നടപടികൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെയും കാലിയായ ഖജനാവിന്റെയും അമരക്കാരനായ കേരള മുഖ്യമന്ത്രിക്കും വയനാട് ദുരന്തത്തെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയ സർക്കാറിനെതിരെ പ്രതിഷേധത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ക്രിമിനലിസത്തിന്റെ കാക്കിയണിഞ്ഞ പോലീസും അറ്റമില്ലാത്ത അഴിമതിയുടെ വക്താക്കളായി മാറിയ മന്ത്രിസഭയും കേരളത്തെ നാണംകെടുത്തുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമരം കടുപ്പിച്ചത്.

മാർച്ച്‌ മ്യൂസിയത്തിന് സമീപം മാനവീയം റോഡിൽ നിന്നും ആരംഭിച്ചു. മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. ക്ലിഫ് ഹൗസ് മാർച്ച്‌ ദേവസ്വം ബോർഡ്‌ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മാർച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ദേശീയ സെക്രട്ടറി പി.പി അൻവർ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ്, ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ്‌ സുൽഫി, മുസ്‌ലിം ലീഗ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം പ്രസംഗിച്ചു.

മാർച്ചിന് നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ശാഹുൽ ഹമീദ്, എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് അർഷിദ് നൂറാൻതോട് എന്നിവർക്ക് സാരമായി പരിക്കേറ്റു. മാർച്ചിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ ജനറൽ സെക്രട്ടറിമാരായ ഹാരിസ് കരമന, ഫൈസ് പൂവ്വച്ചൽ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, കെ.പി സുബൈര്‍, ഇ.എ.എം അമീൻ, അഡ്വ. വി.പി നാസര്‍, അമീന്‍ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, എ. സദക്കത്തുള്ള, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍ നേതൃത്വം നൽകി.

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച സംഭവം; നടന്‍ ഗണപതിക്കെതിരെ കേസ്

കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്.

Published

on

മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച സംഭവത്തില്‍ നടന്‍ ഗണപതി അറസ്റ്റില്‍. കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്നലെ രാത്രി രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നു അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പിന്നാലെ താരത്തെ കസ്റ്റഡിയിലും എടുത്തു.

കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

kerala

‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു

Published

on

കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Continue Reading

Trending