Connect with us

kerala

പ്രതിഷേധജ്വാല തീര്‍ത്ത് യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ പ്രതിഷേധിക്കുന്നവരുടെ വായമൂടിക്കെട്ടും സംഘ്പരിവാര്‍ നീതികേടിനെതിരെ ഉയര്‍ന്നു യുവരോഷം.

Published

on

കണ്ണൂര്‍: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ പ്രതിഷേധിക്കുന്നവരുടെ വായമൂടിക്കെട്ടും സംഘ്പരിവാര്‍ നീതികേടിനെതിരെ ഉയര്‍ന്നു യുവരോഷം. പ്രതിഷേധജ്വാല തീര്‍ത്ത് യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുടരുന്ന ഭരണ കൂടഭീകരതെക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഗുഢാലോചനക്കെതിരെ താക്കീതായിരുന്നു കണ്ണൂര്‍ സിറ്റിയില്‍ നിന്ന് ഗാന്ധി സര്‍ക്കിളിലേക്ക് നടത്തിയ യൂത്ത് ലീഗിന്റെ രാത്രി മാര്‍ച്ച്. പ്രതിഷേധത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി, സെക്രട്ടറി മഹമൂദ് അള്ളാംകുളം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, ജനറല്‍ സെക്രട്ടറി പി.സി നസീര്‍, ട്രഷറര്‍ അല്‍താഫ് മാങ്ങാടന്‍, അലിമംഗര, അബ്ദുലത്തീഫ് എടവച്ചാല്‍, എം.എ ഖലീലുല്‍ റഹ്മാന്‍, എസ്.കെ നൗഷാദ്, ഫൈസല്‍ ചെറുകുന്നോന്‍, കെ.കെ ഷിനാജ്, തസ്ലീം ചേറ്റംകുന്ന്, സലാം പൊയനാട്, യൂനുസ് പട്ടാടം, സൈനുല്‍ ആബിദ്, ഷംസീര്‍ മയ്യില്‍, സി.എം ഇസുദ്ദീന്‍, അസ്ലം പാറേത്ത്, സി.കെ നജാഫ്, ഷജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍, ജാസിര്‍ പെരുവണ പങ്കെടുത്തു.

സമാപന പരിപാടി മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. നസീര്‍ നല്ലൂര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് നേതാക്കളായ മഹമൂദ് അള്ളാംകുളം, കെ.എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ടി.കെ നൗഷാദ്, ഷക്കീര്‍ മൗവഞ്ചേരി പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടറിയേറ്റില്‍ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കര്‍ശന നിയന്ത്രണം

യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകള്‍ വ്ളോഗ് ചിത്രീകരിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍.

Published

on

സെക്രട്ടറിയേറ്റില്‍ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകള്‍ വ്ളോഗ് ചിത്രീകരിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതോടെ സനിമ സീരിയല്‍ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകള്‍ വീഡിയോ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

ഈ ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അനുസരിക്കാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. ഈ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഉത്തരവുണ്ട്.

 

 

Continue Reading

kerala

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതി; ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Published

on

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട എയര്‍ടെല്‍ മാനേജര്‍ക്കും കമ്പനിക്കുമാണ് കമീഷന്‍ പിഴയിട്ടത്.

വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ വീടിന്റെ ഭാഗങ്ങളില്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ കിട്ടാത്ത അവസ്ഥയായെന്നാണ് പരാതി. വിവരം എയര്‍ടെലിന്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയേയും നേരിട്ടും ടെലിഫോണ്‍ മുഖാന്തരവും അറിയിച്ചിട്ടും നെറ്റ് വര്‍ക്ക് കണക്ഷന്‍ തരാന്‍ കഴിഞ്ഞില്ലെന്നും അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വര്‍ഷത്തേയ്ക്ക് എയര്‍ടെലിന്റെ നെറ്റ് വര്‍ക്ക് കണക്ഷനെടുത്തതെന്നും മറ്റും കമ്പനിയെ നേരിട്ടറിയിച്ചു.

വെട്ടിപ്പുറത്ത് എയര്‍ടെല്‍ വാടകക്കെടുത്ത ടവറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ മൂന്ന് മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു ഹര്‍ജിക്കാരന് എതിര്‍കക്ഷി നല്‍കിയ ഉറപ്പ്. കരാറുകാരനുമായുളള തര്‍ക്കങ്ങള്‍ മറച്ചുവച്ചാണ് കമ്പനി ഹരജിക്കാരന് റീചാര്‍ജ് പ്ലാന്‍ ചെയ്തുകൊടുത്തത്.

അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നല്‍കാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവ് ഇനത്തിലും ഹരജികക്ഷിയ്ക്ക് നല്‍കാന്‍ കമീഷന്‍ എതിര്‍കക്ഷികളോട് ഉത്തരവിട്ടു.

 

Continue Reading

kerala

കൊല്ലത്ത് കടന്നല്‍ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കൊല്ലം കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്നു പേര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. കര്‍ഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.

 

 

Continue Reading

Trending