Connect with us

india

മുസ്‌ലിമാണെന്ന് കരുതി കൊല ചെയ്യപ്പെട്ട ആര്യന്‍ മിശ്രയുടെ കുടുംബത്തെ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാക്കിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്.

Published

on

മുസ്ലിമാണെന്നു കരുതി എന്റെ മകനെ കൊന്നു എന്നാണ് അവര്‍ പറഞ്ഞത്. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ?. ഹരിയാന ഫരീദാബാദില്‍ പശു ഭീകരര്‍ വെടിവച്ച് കൊന്ന 19 കാരന്‍ ആര്യന്‍ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളില്‍ രോഷവും സങ്കടവും ഉണ്ടായിരുന്നു. വര്‍ഗീയ ഭ്രാന്തരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാരുടെ വേദന എനിക്ക് മനസിലാവുന്നു. ഇനിയൊരമ്മക്കും ഈ ഗതി വരരുത്. എന്റെ മകന് നീതി കിട്ടണം.19 വയസുകാരനായ മകന്‍ ആര്യന്‍ മിശ്രയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു പിടിച്ച് വിതുമ്പി കരഞ്ഞുകൊണ്ട് ഉമമിശ്ര അത് പറഞ്ഞത്.

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാക്കിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ആര്യന്‍ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര, മാതാവ് ഉമ മിശ്ര, സഹോദരന്‍ ആയുഷ് മിശ്ര എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ച യൂത്ത് ലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും അറിയിച്ചാണ് മടങ്ങിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫരീദാബാദിലെ ടോള്‍ ഗേറ്റിനടുത്ത് വച്ച് പുലര്‍ച്ചെ മൂന്ന് മണിക്ക് അയല്‍വാസികളായ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്യന്‍ മിശ്ര വെടിയേറ്റ് മരിച്ചത്. വളരെ സാധാരണ ചുറ്റുപാടുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഹിന്ദു ബ്രാഹ്മണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കനായിരുന്ന ആര്യന്‍. പശു മാംസക്കടത്ത് തടയാനെന്ന പേരില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ ബജ്‌റംഗ് ദള്‍ നേതാവ് അനില്‍ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്‍തുടര്‍ന്ന് മുന്‍ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിടിയിലായ അനില്‍ കൗശിക് ആര്യന്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത് ബ്രഹ്മഹത്യ നടത്തിയതില്‍ ഖേദമുണ്ട് മുസ്ലിമാണെന്നു കരുതി നിറയൊഴിച്ചതാണെന്നാണ്. അനില്‍ കൗശികിനോട് പറഞ്ഞ മറുപടി ലോകത്തോട് മുഴുവന്‍ വിളിച്ച് പറയുകയാണ് സിയാനന്ദ് മിശ്രയും ഉമ മിശ്രയും.

വീട്ടിലുപയോഗിക്കുന്ന ചെരിപ്പു ധരിച്ച് ഫോണ്‍ പോലും എടുക്കാതെയാണ് ആര്യന്‍ രാത്രി പോയത് എന്ന് അമ്മ പറയുന്നു. കടുത്ത ഷുഗര്‍ രോഗിയാണ് അവന്റെ അഛന്‍. ഞാനും മക്കള്‍ രണ്ടു പേരും ജോലി ചെയ്താണ് വീട്ടുവാടകയും മറ്റ് ചിലവുകളും നടത്തുന്നത്. പ്ലസ് ടു മുതല്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോയവനായിരുന്നു ആര്യന്‍. പഠിക്കാന്‍ മിടുക്കനായിരുന്നു. ബുള്‍സ് ജിം ദേശീയ തല മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയവനാണ്. അവന്റെ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മെഡലുകളും ഓരോന്നായി യൂത് ലീഗ് നേതാക്കളെ കാണിച്ച് കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു. നേരത്തെ അപകടം സംഭവിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് ഞാന്‍. ആര്യന്‍ വീട്ടു ജോലിയിലടക്കം തന്നെ സഹായിക്കുമായിരുന്നു. അവന്റെ വേര്‍പാടിനോട് പൊരുത്തപ്പെടാനാവില്ല. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ. അവര്‍ മനുഷ്യരല്ലെ. പശുവിന്റെയും മതത്തിന്റെയും പേര് പറഞ്ഞ് ആളുകളെ കൊല്ലുന്നവരും മനുഷ്യരല്ലെ. മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മക്കും സഹിക്കാനാവില്ല. പുത്ര ദു:ഖത്തിലും പേറ്റുനോവിന് മതമില്ലെന്ന് ഉമ മിശ്ര യൂത് ലീഗ് നേതാക്കളോടു പറഞ്ഞു.

ഫരീദാബാദില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പിതാവ് സിയാനന്ദ് മിശ്ര പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അനില്‍ കൗശികിനെ നേരില്‍ കണ്ടിരുന്നു. ബ്രഹ്മഹത്യ മാത്രമല്ല നരഹത്യയെല്ലാം പാപമാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ദീര്‍ഘകാലം മുസ്ലിമായ ഒരു കച്ചവടക്കാരന്റെ സഹായിയുടെ ജോലി ചെയ്തവനാണ് ഞാന്‍. കണ്ടാല്‍ പണ്ഡിറ്റ്ജി എന്ന് വിളിച്ച് അടുത്തെത്തുന്ന ധാരാളം മുസ്ലിം സുഹൃത്തുകള്‍ എനിക്കിവിടെയുണ്ട്. ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ദാരുണമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആര്യന്റെ മാതാപിതാക്കള്‍ യൂത്ത് ലീഗ് സംഘത്തോട് പറഞ്ഞു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചം ഗൂഡാലോചനയെക്കുറിച്ചും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിയും വരെ നിശബ്ദരായിരിക്കൂ എന്നാണ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ വേണ്ടത്ര താല്പര്യമില്ല എന്നു അദ്ദേഹം പറഞ്ഞു.

ഹരിയാനയില നൂഹ് ഫരീദാബാദ് ജില്ലകളെ സംഘ് പരിവാര്‍ സംഘടനകള്‍ പശു ഭീകരതയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. തോക്കുകളുമായി റോന്ത് ചുറ്റുന്ന ഇവരുടെ ആളുകളെ ആക്രമിക്കുന്നതും വാഹനങ്ങള്‍ കൊള്ളയടിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് നിത്യസംഭവമാണിവിടെ.16 വയസുകാരനായ ജുനൈദ്, പെഹ്ലു ഖാന്‍ അടക്കം നിരവധി പേരെ പശു ഭീകരര്‍ ഇവിടെ കൊന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സാബിര്‍ മാലിക്ക് എന്ന മുസ്‌ലിം ചെറുപ്പക്കാരനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്നത്.ഇവര്‍ക്ക് എല്ലാ സംരക്ഷണവും കൊടുത്തത് ബി ജെ പി സര്‍ക്കാരാണ്.

19 കാരനായ ആര്യന്‍ മിശ്ര കൊല്ലപ്പെട്ടതോടെ ബി ജെ പി പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ ഈ ക്രൂരതക്ക് ഹരിയാന തെരഞ്ഞെടുപ്പില്‍ ജനം ബി ജെ പി യെ പാഠം പടിപ്പിക്കും. മുസ്‌ലിം യൂത്ത് ലീഗ് ആര്യന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും. പശുവിന്റെ പേരില്‍ സംഘ് പരിവാര്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും പോരാട്ടത്തിനിറങ്ങണമെന്ന് യൂത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഹരിയാന യൂത്ത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈന്‍, അഡ്വ അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗദരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

Trending