Connect with us

kerala

പാര്‍ട്ടി ഓഫീസുകളെ ജനകീയമാക്കാന്‍ യൂത്ത് ലീഗ് ‘ജനസഹായി കേന്ദ്രം’

തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്.

Published

on

കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ജനസഹായി കേന്ദ്രങ്ങളായി പാര്‍ട്ടി ഓഫീസുകളെ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. കോഴിക്കോട്ടുള്ള യൂത്ത് ലീഗ് ആസ്ഥാന മന്ദിരം കേന്ദ്രീകരിച്ചാണ് ജനസഹായി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ലേബര്‍ ബാങ്ക്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകള്‍, വില്ലേജ് ഓഫീസ് സംബന്ധമായ അപേക്ഷകള്‍, ഓണ്‍ലൈന്‍ സര്‍വീസുകള്‍, സാമൂഹ്യ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷ, പി.എസ്.സി അപേക്ഷ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍, എന്‍ട്രന്‍സ് എക്‌സാം അപേക്ഷ, ഹജ്ജ് അപേക്ഷ തുടങ്ങിയവ സേവനങ്ങളും, വിദ്യാഭ്യാസം, സംരംഭകത്വം, വിവിധ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓറിയന്റേഷന്‍ കഌസുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ജനസഹായി സെന്ററുകളില്‍ ലഭ്യമാവും. തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുടേയോ പോഷക ഘടകങ്ങളുടെയോ പേരിലുള്ളതും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായവയാണ് ഇതിനായി പരിഗണിക്കുക. ചുരുങ്ങിയത് 100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വേണം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ നിര്‍ദിഷ്ട ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചു സംസ്ഥാനതല സമിതി അന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനസഹായി സെന്ററുകള്‍ക്ക് അംഗീകാരവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റി നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുമായി ധാരണാപത്രം ഒപ്പു വെക്കേണ്ടതാണ്.

സംസ്ഥന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തിലാണ് ജന സഹായി പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍. അപേക്ഷ മാര്‍ച്ച് 1 മുതല്‍ 10 വരെ സ്വീകരിക്കും. 20നുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കി മെയ് 11ന് പൊതുജങ്ങള്‍ക്കായി സമര്‍പ്പിക്കും. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും 9746074332 (കോര്‍ഡിനേറ്റര്‍) നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥം പ്രകാശനം നാളെ

Published

on

കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്‍ ഏറനാട്ടില്‍, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്‍ നടന്ന പോരാട്ടത്തിന്റെ ചരിത്രം, നിലമ്പൂര്‍ അറ്റ് 1921 പ്രകാശിതമാകുന്നു. മാധ്യമ പ്രവര്‍ത്തകനായ പി.എ.എം. ഹാരിസ് ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സംഭവങ്ങളും സംഘര്‍ഷങ്ങളും ഉള്‍പ്പെടുത്തി നിലമ്പൂര്‍ അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്‍ക്കുമെതിരെ മലബാറില്‍ 1921ല്‍ നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്ന്് നിലമ്പൂര്‍ ആയിരുന്നു.

ഹൈന്ദവനും മുസ് ലിമും ഒന്നിച്ചു പൊരുതിയ ഏറനാടിന്റെ വിശാലമായ മതേതര മനസിന്റെ നേര്‍ചിത്രമാണ് പുസ്തകംനല്‍കുന്നതെന്ന് പ്രസാധകരായ ഡെസ്റ്റിന് ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ പറഞ്ഞു. മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജകഥകള്‍ ചരിത്ര സത്യങ്ങളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്. പൂക്കോട്ടൂർ മാപ്പിളമാരുടെ നിലമ്പൂർ കോവിലകം ആക്രമണം, ഒതായി പള്ളിയിലെ കൂട്ട ക്കുരുതി, തുടങ്ങി തുവൂർ കിണർ സംഭവം വരെ ഈ കൃതി ചർച്ച ചെയ്യുന്നു. വാഗൺ കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വാഗണിൽ ജീവൻ വെടിഞ്ഞ ഹൈന്ദവരായ നാല് രക്തസാക്ഷികളിൽ രണ്ട് പേരുടെ പിൻഗാമികളെ തൃക്കലങ്ങോട് ഗ്രാമത്തിൽ ഗ്രന്ഥകാരൻ കണ്ടെത്തി.
മലബാര്‍ വിപ്ലവത്തെക്കുറിച്ച സാമ്രാജ്യത്വ, ജന്മിത്വ, സവര്‍ണ വ്യാഖ്യാനങ്ങളെ എതിരിട്ട്, ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണ് ഈ കൃതിയെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.

കോഴിക്കോട് കൈരളി – ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോക്ടര്‍ കെ.എസ്. മാധവന്‍ പ്രകാശനം നിര്‍വഹിക്കും. വാഗണ്‍ കൂട്ടക്കുരുതിയിലെ ഇര മേലേടത്ത് ശങ്കരന്‍ നായരുടെ പൗത്രന്‍ മേലേടത്ത് മാധവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.. കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹരിപ്രഭ, എന്‍,പി ചെക്കൂട്ടി, പി.ടി. നാസര്‍, ഡോ. ഔസാഫ് അഹ്‌സന്‍, പി.ടി. കുഞ്ഞാലി, ഗ്രന്ഥകര്‍ത്താവ് പി.എ.എം. ഹാരിസ്, ഡെസ്റ്റിനി ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും.

Continue Reading

kerala

രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകേണ്ട

Published

on

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് പുതിയ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായയാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.

കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം .

24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെൻറ് വഴി അടയ്ക്കാം.

Continue Reading

kerala

പാലക്കാട് എഡിഷനില്‍ വന്ന പത്ര പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Published

on

ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവാനായില്‍ പറഞ്ഞു.

Continue Reading

Trending