Connect with us

kerala

പി പി ദിവ്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോൺ​ഗ്രസ്

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

Published

on

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനകത്തു കയറിയ പ്രതിഷേധക്കാർ ദിവ്യയുടെ പേരിൽ നോട്ടിസ് ബോർഡിൽ പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടിസ് പതിച്ചു.

പൊലീസ് ജീപ്പിന് മുന്നിലും പ്രതിഷേധക്കാർ ലുക്ക്ഔട്ട് നോട്ടിസ് പതിപ്പിക്കാൻ ശ്രമം നടത്തി. ഇതാണ് ദിവ്യ, അറസ്റ്റ് ചെയ്യടോ എന്നുൾപ്പെടെ പറയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പി പി ദി​വ്യ വാണ്ട​ഡ് എന്നെഴു​തി​യ പോ​സ്റ്റ​റു​മാ​യി ക​ണ്ണൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേഷ​ന് മു​ന്നി​ലും സ്റ്റേ​ഷ​ന്‍റ മ​തി​ലി​ലും പോ​സ്റ്റ​ര്‍ പ​തിപ്പി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ലും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.

 

kerala

വയനാടിനോട് മുഖം തിരിച്ച് സർക്കാർ; ദുരന്തബാധിതർ സമരത്തിലേക്ക്

ഞായറാഴ്ച ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനാണ് തീരുമാനം.

Published

on

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 7 മാസമായിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനെതിരെ വൻ പ്രക്ഷോഭത്തിനാണ് ദുരന്തബാധിതർ ഒരുങ്ങുന്നത്. ഞായറാഴ്ച ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനാണ് തീരുമാനം.

തിങ്കളാഴ്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍  വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും തൊഴിലാളികളെ കുടിയിറക്കാനുള്ള നോട്ടീസ്  മാനേജ്മെന്‍റ്  നൽകി.

70ഓളം പാടികൾക്കാണ് നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനകം എസ്റ്റേറ്റിൽ നിന്നും ഇറങ്ങണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചൂരൽ മല – മുണ്ടക്കയ് പനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായാണ് തൊഴിലാളികളോട് രണ്ട് ദിവസത്തിനകം ഇറങ്ങാൻ മാനേജ്‌മന്‍റ് നോട്ടീസ് നൽകിയത്.

പുനരധിവാസത്തിനായി കൽപറ്റ എൽസ്റ്റൺ, നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റുകളാണ് പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയിരിക്കുന്ന ഇടങ്ങള്‍. ഇതിൽ ആദ്യഘട്ടത്തിൽ കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് ടൗൺഷിപ് നിർമിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. അതേ സമയം ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഗുണഭോക്താക്കളുടെ പൂർണ്ണ ലിസ്റ്റും സർക്കാർ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ മറുഭാഗത്ത് നിന്ന് നാട്ടുകാരുടെ സമരവും ശക്തമാണ്.

ആദ്യ പടിയായി 24ന് കലക്ടറേറ്റിനു മുന്നിൽ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്ന് അറിയിച്ചു. എന്നിട്ടും നടപടികളുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം. കേന്ദ്ര സർക്കാരിനെപ്പോലെ കേരള സർക്കാരും വയനാടിനോട് മുഖം തിരിക്കുന്നതിനോട് ശക്തമായി പൊരുതാനാണ് നാട്ടുകാർ ശ്രമിക്കുന്നത്.

Continue Reading

kerala

പൊലീസുകാരെ ആക്രമിച്ച സംഭവം: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കുട്ടിമാക്കൂല്‍ ഋഷിക നിവാസില്‍ സഹദേവന്‍ (46)നാണ് അറസ്റ്റിലായത്.

Published

on

വയലളം മണോലിക്കാവ് ഉത്സവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കുട്ടിമാക്കൂല്‍ ഋഷിക നിവാസില്‍ സഹദേവന്‍ (46)നാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുട്ടി മാക്കൂല്‍ പെരിങ്കളം നിലാവില്‍ എം.സി. ലിനേഷ് (43) നേരത്തേ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 80 ലേറെ പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Published

on

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.

ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Continue Reading

Trending