Connect with us

kerala

കാഞ്ഞങ്ങാട് സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌; പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം

പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ  പിരിച്ചുവിടാൻ പോലീസ്  ലാത്തിചാർജ് നടത്തി.

Published

on

നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ  സംഘർഷം. പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ  പിരിച്ചുവിടാൻ പോലീസ്  ലാത്തിചാർജ് നടത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  സെക്രട്ടറി ജോമോന് സംഭവത്തിൽ പരിക്കേറ്റു.  ഹോസ്റ്റൽ മുറിയിൽ  ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്; വി.ഡി സതീശൻ

Published

on

നിലമ്പൂർ: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ടെന്നും അത് നിലമ്പൂരിൽ വിലപ്പോവില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പിൽ പിണറായി തിരുകേശം പരാമർശം നടത്തി. നിലമ്പൂരിൽ അത് പറയില്ല അതിനുള്ള ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. യുഡിഎഫ് ഉയർത്തിയത് രാഷ്ട്രീയ വിഷയങ്ങളാണെന്നും പ്രതിപക്ഷം ഉയർത്തിയ ഏഴ് ജനകീയ പ്രശ്‌നങ്ങൾക്ക് എൽഡിഎഫ് മറുപടി പറഞ്ഞില്ല എന്നും വി ഡി സതീശൻ ആരോപിച്ചു. എൽഡിഎഫ് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Continue Reading

kerala

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

Published

on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂണ്‍ 23 ന് വോട്ടെണ്ണല്‍ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Continue Reading

kerala

‘കോൺഗ്രസ് കൊടി തകർത്തു’; പാലക്കാട് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Published

on

പാലക്കാട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആര്‍ച്ചും തകര്‍ത്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനാണ് കേസെടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ പാര്‍ട്ടി ഓഫീസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ കുമാര്‍ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം നടത്തുകയും, ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരേയും ആക്രമണം ഉണ്ടായി.

 

Continue Reading

Trending