Connect with us

gulf

യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയക്ക് അപേക്ഷ ക്ഷണിച്ചു

ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിനായി hope@vpshealth.com ഇമെയിലിൽ വിവരങ്ങൾ സമർപ്പിക്കാം

Published

on

അബുദാബി: എം.എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ സർജറികൾക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക്
ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്.

അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope@vpshealth.com എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപെക്ഷിക്കാം. ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം.എ. യൂസഫലിയുടെ യു.എ.ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തിന് ആദരവ്: കണ്ണൂര്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്തേക്ക്

ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തുന്നത് കണ്ണൂര്‍ റണ്ണിന്റെ മെന്റര്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച്

Published

on

അബുദാബി: ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്മളമായ അദ്ധ്യായത്തിനു സാക്ഷിയാകാന്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെത്തുന്നു. ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണാണ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി മാറുന്നത്.

കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും. ഇതോടെ, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡോ. ഷംഷീറുമായി ചേര്‍ന്ന് നടത്തുന്ന കണ്ണൂര്‍ ബീച്ച് റണ്ണിന് അന്താരാഷ്ട്ര തലത്തില്‍ പുതിയ മാനം കൈവരികയാണ്.

ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഈ വര്‍ഷം ആചരിക്കുന്ന ഇയര്‍ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അര്‍പ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് യുഎഇ മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീര്‍ വയലില്‍, കണ്ണൂര്‍ ബീച്ച് റണ്‍ സംഘാടകര്‍ എന്നിവരും വിവിധ മേഖലകളില്‍ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തില്‍ മന്ത്രിക്കൊപ്പം അണിനിരക്കും. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ മന്ത്രി തയ്യാറായത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.

രാവിലെ 7 മണിക്കാണ് ഇയര്‍ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വര്‍ദ്ധിച്ച ആവേശത്തോടെ ഈ വര്‍ഷം നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഹാഫ് മാരത്തോണ്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരും
ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയിട്ടുണ്ട്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

gulf

കെ.​എം.​സി.​സി അ​നു​സ്മ​രണം സംഘടിപ്പിച്ചു

കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

Published

on

മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ​യും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ​യും ഓ​ര്‍മ​ക​ള്‍ അ​നു​സ്മ​രി​ച്ച്​ മ​ല​പ്പു​റം ജി​ല്ല ദു​ബൈ കെ.​എം.​സി.​സി. കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ള്‍ത​ന്നെ ഇ​ത​ര മ​ത​സ്ത​രെ ബ​ഹു​മാ​നി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. ത​ല​മു​റ​ക​ള്‍ എ​ത്ര പി​ന്നി​ട്ടാ​ലും പാ​ണ​ക്കാ​ട്ട് നി​ന്നു​ള്ള ഈ ​നേ​തൃ​ത്വം തു​ട​രു​ന്ന​ത് സ​മൂ​ഹ​ത്തി​ലും സ​മു​ദാ​യ​ത്തി​ലും ഐ​ക്യം നി​ല​നി​ർ​ത്താ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം സാ​ക്ഷ്യ​പ്പെ​ടു​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​പി.​എ. സ​ലാം അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ക്ബാ​ൽ വാ​ഫി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബീ​രാ​ൻ ബാ​ഖ​വി, കെ.​പി.​പി. ത​ങ്ങ​ൾ, ശ​റ​ഫു​ദ്ദീ​ൻ ഹു​ദ​വി, ഹൈ​ദ​ര​ലി ഹു​ദ​വി, ആ​ഷി​ഖ് വാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ജി​ല്ല കെ.​എം.​സി.​സി മ​ത​കാ​ര്യ വി​ഭാ​ഗം ചെ​യ​ര്‍മാ​ന്‍ ക​രീം കാ​ല​ടി സ്വാ​ഗ​ത​വും ക​ണ്‍വീ​ന​ര്‍ മു​സ്ത​ഫ ആ​ട്ടീ​റി ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. ഷു​ക്കൂ​ർ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. അ​ഷ്‌​റ​ഫ്, ഒ.​ടി. സ​ലാം, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന്, അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഇ​ബ്രാ​ഹിം വ​ട്ടം​കു​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മു​സ്ത​ഫ വേ​ങ്ങ​ര ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ൽ, കെ.​എം. ജ​മാ​ൽ, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര, സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, സ​ലാം പ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Continue Reading

Trending