Connect with us

kerala

മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്ര നടത്തി യുവാക്കള്‍

ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു

Published

on

ഇടുക്കി മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്ര. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വിന്‍ഡോയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആമയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി

ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി

Published

on

ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി.

2008 ജൂലൈ മാസത്തിലാണ് ഭാര്യ ലിസി,മക്കളായ അമല്യ,അമല്‍,അമലു,അമന്യ എന്നിവരെ റെജികുമാര്‍ കൊലപ്പെടുത്തിത്. കൊലപാതകത്തിന് മുമ്പ് മകളെ റെജികുമാര്‍ ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014 ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് 2023ല്‍ സുപ്രിംകോടതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. റെജികുമാറിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

കോട്ടയം തിരുവാതുക്കലിലേത് അതിക്രൂര കൊലപാതകം; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍

വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു

Published

on

കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.

ഇരുവരുടെയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്

ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു

Published

on

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിക്കുകയും ചെയ്തു.

ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും, തുടര്‍ന്ന് ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിയുകയായിരുന്നു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

അതേസമയം, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ തുടര്‍നടപടികള്‍ നീളും. താരത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.

Continue Reading

Trending