Connect with us

kerala

ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി ഒളമറ്റം ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്തായിരുന്നു അപകടം.

ആല്‍ബര്‍ട്ടിനൊപ്പം ബൈക്കിലുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി എബിന്‍ ജോബിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ നഷ്ടപ്പെട്ടു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിന്‍ ജോബിയെ പിന്നീട് എറണാകുളത്തേക്ക് മാറ്റി.

പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസമയം എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. സന്തോഷ് – റീന ദമ്പതികളുടെ മകനാണ് ആല്‍ബര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലം; ഓട്ടോ ഡ്രൈവറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

Published

on

മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് അബ്ദുല്ലത്തീഫിനെ മര്‍ദിച്ചത്. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയില്‍ കയറ്റിയത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് അബ്ദുല്‍ ലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പിടിബി ബസിലെ മൂന്ന് ജീവനക്കാരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അബ്ദുല്ലത്തീഫിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിന് ശേഷം അബ്ദുല്ലത്തീഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Continue Reading

kerala

മകള്‍ വീടുവിട്ടിറങ്ങാനായി പ്രത്യേകിച്ച് കാരണമില്ല, തന്നെ മാനസികമായി തകര്‍ത്തു; പെണ്‍കുട്ടിയുടെ പിതാവ്

ആദ്യമായാണ് ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.

Published

on

മലപ്പുറം താനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ വീടുവിട്ടിറങ്ങാനായി പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും ആദ്യമായാണ് ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.

മകളെ പരീക്ഷയെഴുതുന്നതിന് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നെന്നും മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു വിഷയവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

വായ്പ കുടിശ്ശികയായതുമൂലം വീട് ജപ്തി ഭീഷണിയിലാണെന്നും ഇതിനിടയില്‍ കിട്ടാവുന്ന എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് കുട്ടികളെ വളര്‍ത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും താന്‍ ആര്‍ഭാടങ്ങളില്‍ ജീവിക്കുന്ന ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാനസികമായി തന്നെ തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

മോഡലും കാര്യങ്ങളിലൊന്നും താത്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ അതിന്റെ പേരില്‍ വഴക്കൊന്നും ഇതുവരെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. വീട്ടില്‍നിന്ന് അമിതമായി പണം നല്‍കിയിട്ടില്ലെന്നും കൂട്ടുകാരികളില്‍നിന്നോ മറ്റോ ലഭിച്ചതാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടി വരികയാണെങ്കില്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നും അവരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കണ്ടെത്താല്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് പിതാവ് നന്ദി അറിയിച്ചു.

 

Continue Reading

kerala

‘വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കിക്കൂടേ?’; ഹൈക്കോടതി

പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി നിര്‍ദേശിച്ചു.

Published

on

വിവാഹ സത്കാര ചടങ്ങുകളില്‍നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്ന് ഹൈക്കോടതിയുടെ ചോദ്യം. പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി നിര്‍ദേശിച്ചു. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ പ്രകൃതിയെ നശിപ്പിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സല്‍ക്കാര ചടങ്ങുകളില്‍ അരലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി പറഞ്ഞു. മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മാലിന്യ നിക്ഷേപത്തിന്റെ പേരില്‍ കോടതി റെയില്‍വേയെ വിമര്‍ശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്നും ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

Trending