Connect with us

india

നിങ്ങള്‍ സ്വന്തം മന്‍കി ബാത്ത് പറയുന്നു; ഇന്ത്യന്‍ മുസ്‌ലിമിന്റെ മന്‍കി ബാത്തും കേള്‍ക്കണം; പ്രധാനമന്ത്രിയോട് ഷാഹി ഇമാം

വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.

Published

on

സ്വന്തം മന്‍കി ബാത്ത് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മുസ്‌ലിമിന്റെ മന്‍കി ബാത്തും കേള്‍ക്കണമെന്ന് ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി. രാജ്യത്താകമാനം ‘വെറുപ്പിന്റെ കൊടുങ്കാറ്റ്’ വ്യാപിക്കുന്നതിലുള്ള ആശങ്ക വെള്ളിയാഴ്ചയാണ് ഇമാം പങ്കുവെച്ചത്. നൂഹ് കലാപം, ട്രെയിനില്‍ വെച്ച് 4 പേരെ റെയില്‍വേ പൊലീസുകാരന്‍ കൊന്ന സംഭവം തുടങ്ങിയവ ഉദ്ധരിച്ച് വെള്ളിയാഴ്ച ഡല്‍ഹി ജമാ മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയിലായിരുന്നു ഇമാമിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമുദായത്തിലെ ബുദ്ധിജീവികളുമായി സംവദിക്കണമെന്നും ഷാഹി ഇമാം ആവശ്യപ്പെട്ടു.

‘രാജ്യത്തെ നിലവിലുള്ള സാഹചര്യമാണ് എന്നെ സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. വിദ്വേഷ കൊടുങ്കാറ്റ് രാജ്യത്തെ സമാധാനത്തിന് അപകടകരമാണ്’ അഹ്മദ് ബുഖാരി പറഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ മന്‍കി ബാത്താണ് പറയുന്നത്, മുസ്‌ലിംകളുടെ മന്‍കി ബാത്തും കേള്‍ക്കണം, നിലവിലുള്ള സാഹചര്യം കാരണം മുസ്‌ലിംകള്‍ ബുദ്ധിമുട്ടിലാണ്. അവരുടെ ഭാവിയെ കുറിച്ച് അസ്വസ്ഥരുമാണ്’ മോദിയുടെ മാസംതോറുമുള്ള റേഡിയോ പരിപാടിയെ മുന്‍നിര്‍ത്തി ഷാഹി ഇമാം പറഞ്ഞു. വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.

‘ഒരു വിശ്വാസമുള്ള ജനങ്ങള്‍ തീര്‍ത്തും വെല്ലുവിളികള്‍ നേരിടുകയാണ്. മുസ്‌ലിംകളെയും അവരുടെ കച്ചവടങ്ങളെയും ബഹിഷ്‌കരിക്കാന്‍ പഞ്ചായത്തുകള്‍ കൂടി ആഹ്വാനങ്ങള്‍ ഉയരുകയാണ്. ലോകത്ത് 57 മുസ്‌ലിം രാജ്യങ്ങളുണ്ട്. അവിടെയൊക്കെ അമുസ്‌ലിംകളുമുണ്ട്. എന്നാല്‍ അവരുടെ ജീവനോ ജീവിത മാര്‍ഗങ്ങള്‍ക്കോ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല’ അഹ്മദ് ബുഖാരി ഓര്‍മിപ്പിച്ചു.

ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മോശമാകുകയാണെന്നും എന്തിനാണ് ഇന്ത്യയില്‍ വെറുപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനാണോ നമ്മുടെ പൂര്‍വികര്‍ സ്വാതന്ത്ര്യം നേടിത്തന്നതെന്നും മുസ്‌ലിംകളും ഹിന്ദുക്കളും വേറിട്ട് ജീവിക്കുമോയെന്നും അഹ്മദ് ബുഖാരി ചോദിച്ചു. സ്ഥിതിഗതികളുടെ നിയന്ത്രണം സര്‍ക്കാറിന്റെ കൈകളിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുസ്‌ലിം ബുദ്ധിജീവികളോട് സംവദിക്കണം. രാജ്യത്തെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഇക്കാര്യം ഞാന്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ തയാറാണ്’ ഇമാം വ്യക്തമാക്കി. വിദ്വേഷ കൊടുങ്കാറ്റില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്രം മുസ്‌ലിം സമുദായവുമായി യോഗം ചേരണമെന്നും നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടി രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം; ബിജെപി എംഎല്‍എക്കെതിരെ കേസ്

ബിജാപൂര്‍ സിറ്റി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്

Published

on

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ താരം രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്. ബിജാപൂര്‍ സിറ്റി എംഎല്‍എയാണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലി. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് യത്‌നാലിനെതിരെ പരാതി നല്‍കിയത്.

യത്‌നാല്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 (സ്ത്രീയെ അപമാനിക്കല്‍) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ അശ്ലീല പരാമര്‍ശം നടത്തിയത്.

കര്‍ണാടക ഡിജിപി രാംചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു ദുബൈയില്‍ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വര്‍ണവുമായി വരുന്നതിനിടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. തുടര്‍ന്ന് രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.6 കോടി വിലമതിക്കുന്ന സ്വര്‍ണവും 2.67 കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Continue Reading

india

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; 25 പേര്‍ കസ്റ്റഡിയില്‍ കര്‍ഫ്യു തുടരുന്നു

സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മഹല്‍, ഹന്‍സപുരി എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്‍ഫ്യു തുടരുന്നതിനാല്‍ അനാവശ്യമായ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ സ്ഥിരീകരിച്ചു. ‘നിലവില്‍ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. നാഗ്പൂര്‍ സെന്ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് കല്ലെറിയുകയായിരുന്നു.

Continue Reading

india

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം.

Published

on

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

Continue Reading

Trending