Connect with us

More

അറവുശാലകള്‍ പൂട്ടി; യോഗിയുടെ നാട്ടില്‍ മൃഗശാലയില്‍ പട്ടിണി

Published

on

ലക്‌നൗ: അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയിലായി. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത അനധികൃത അറവുശാലകള്‍ പൂട്ടുന്നതിന് തീരുമാനമായത്. എന്നാല്‍ അറവുശാലകള്‍ മൊത്തമായും പൂട്ടുന്ന സാഹചര്യം വന്നതോടെ മൃഗങ്ങളും പട്ടിണിയിലായി.

പോത്തിറച്ചി ലഭ്യമല്ലാത്തത് ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് സിംഹത്തേയും കടുവയേയുമാണ്. ഓരോ ദിവസവും അവര്‍ക്ക് 12കിലോ ഇറച്ചിയാണ് ഭക്ഷിക്കാന്‍ നല്‍കുന്നത്. അറവുശാലകള്‍ക്ക് പൂട്ടുവീണതോടെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കോഴിയിറച്ചി നല്‍കിയെങ്കിലും അത് കഴിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി മൃഗശാലയിലെ ഇക്കൂട്ടര്‍ പട്ടിണിയെന്ന ദുരവസ്ഥയിലാണ്.

f6b516eb-6f2b-4b13-97b0-c540d7d0f3a1

ഇറ്റാവ മൃഗശാലയിലേക്ക് ഒരു ദിവസം 235കിലോഗ്രാം ഇറച്ചിയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ അറവുശാലകള്‍ പൂട്ടിയതോടെ ലഭിച്ചിരുന്ന പോത്തറിച്ചി വെറും 80കിലോഗ്രാമായി താഴ്ന്നു. പോത്തിറച്ചിയുടെ അഭാവം കോഴിയിറച്ചികൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് മൃഗങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നതാണ്. അമിതമായ രീതിയില്‍ കൊഴുപ്പുണ്ടാക്കുന്നതാണ് കോഴിയിറച്ചി. ഇത് മൃഗങ്ങള്‍ക്ക് കഴിക്കാന്‍ അനുയോജ്യവുമല്ല. എന്നാല്‍ സാഹചര്യം മോശമായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കോഴിയിറച്ചി രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം മൃഗങ്ങള്‍ കഴിക്കാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുന്നതും മൃഗശാലയെ ദോഷകരമായി ബാധിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Continue Reading

Trending