Connect with us

india

​യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നിപ്പ് മുറുകുന്നു

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു.

Published

on

സഖ്യകക്ഷിയിൽനിന്നടക്കം കടുത്ത വിമർ​ശനത്തിനിടയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ തീവ്ര ഹിന്ദുത്വ മുദ്രാവാക്യം ‘ബത്തേംഗേ തോ കത്തേംഗേ’ . സഖ്യകക്ഷിയിൽനിന്ന് നിശിതമായ തിരിച്ചടി മാത്രമല്ല ബി.ജെ.പിയിലെ ചിലരിൽനിന്ന് പൊതു വിസമ്മതത്തിനും ഇത് കാരണമായി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിയിറക്കിയ മുദ്രാവാക്യ​ത്തെ സഖ്യ കക്ഷിയായ എൻ.സി.പി വിമതപക്ഷത്തി​​ന്‍റെ തലവനായ അജിത് പവാറാണ് ആദ്യം വിമർ​ശിച്ചത്. അതി​​ന്‍റെ പേരിൽ അജിത് പവാറിനെ ബി.​ജെ.പി തിരിച്ചടിക്കുകയും ചെയ്തു.

ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും യോഗി ആദിത്യനാഥി​ന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പരോക്ഷമായി അകന്നുനിന്നു. വികസനം മാത്രമാണ് ത​ന്‍റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ത​ന്‍റെ പ്രചാരണ യോഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവൻ ശരദ് പവാറി​ന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ പിളർത്തി അജിത് പവാർ കഴിഞ്ഞ വർഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ‘മഹായുതി’ സർക്കാറിൽ ചേർന്നിരുന്നു. ദിവസങ്ങളായി അജിത്, യോഗിയുടെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമെങ്കിലും മഹാരാഷ്ട്രയിൽ ഏശില്ലെന്ന് അജിത് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു. ഹിന്ദു വിരുദ്ധ പ്രത്യയശാസ്ത്ര ‘ഹാങ് ഓവർ’ മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി അജിത് പവാർ ഹിന്ദു വിരുദ്ധ ആശയങ്ങൾക്കൊപ്പമായിരുന്നു. ഹിന്ദുത്വയെ എതിർക്കുന്ന മതേതരരായ ആളുകൾക്കൊപ്പമായിരുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും എന്നായിരുന്നു ഫഡ്‌നാവിസി​ന്‍റെ വാക്കുകൾ. എന്നാൽ, പാർട്ടിക്കത്ത് മുദ്രാവാക്യത്തോട് വിയോജിച്ച അശോക് ചവാനെ കുറിച്ച് ഫഡ്‌നാവിസ് മൗനം പാലിച്ചു. ‘എ​ന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

മുദ്രാവാക്യം നല്ലതല്ലെന്നും അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനും പറഞ്ഞു. ‘വികസനത്തിനു മാത്രം പ്രവർത്തിക്കണമെന്നാണ് എ​ന്‍റെ വിശ്വാസം. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടേതാക്കുക എന്നതാണ് ഒരു നേതാവി​ന്‍റെ ജോലി. അതിനാൽ, നമ്മൾ ഇത്തരം ഒരു വിഷയവും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരേണ്ടതില്ല’ -ചവാൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉന്നത നേതൃത്വം കർശനമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ പലരും നിരാശരാണെന്ന സൂചനയാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ‘ദേശസ്നേഹികളും’ ‘ഔറംഗസേബി​ന്‍റെ അനുയായികളും’ തമ്മിലുള്ള പോരാട്ടമാണെന്നാണ് വ്യാഴാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കാവി പാർട്ടി ഭരണഘടനക്ക് ഭീഷണിയാണെന്ന പ്രതിപക്ഷത്തി​ന്‍റെ ആരോപണത്തെ പ്രതിരോധിക്കാനും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആഹ്വാനം തടയാനും ബി.ജെ.പിയും ആർ.എസ്.എസും സംയുക്തമായി ആവിഷ്‌കരിച്ച തന്ത്രമാണ് ഈ കടുത്ത പ്രചാരണം എന്ന് കരുതപ്പെടുന്നു. ‘ഭരണഘടനക്കെതിരായ ഭീഷണി’ എന്ന ആഖ്യാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മങ്ങലേൽപിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കാൻ ‘ഹിന്ദുത്വ ചുറ്റിക’ ഉപയോഗിച്ച് അടിക്കണമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതിന് പിന്നിൽ ‘വോട്ട് ജിഹാദ്’ ഒരു ഘടകമാണെന്ന് ആവർത്തിച്ച് ആരോപിച്ച് ഫഡ്‌നാവിസ് ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു. പിന്നാലെ യോഗി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘ബാത്തേംഗേ’ മുദ്രാവാക്യവും ഉയർത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

india

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്സില്‍ നിന്ന് പുറത്ത്

2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്.

Published

on

97ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലാപതാ ലേഡീസ് ചറെയ്സില്‍ നിന്ന് പുറത്ത്. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനൂജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റിലുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.

ഐആം സ്റ്റില്‍ ഹീയര്‍ – ബ്രസീല്‍, യൂണിവേഴ്സല്‍ ലംഗ്വേജ് – കാനഡ, വേവ്‌സ് -ചെക്ക് റിപ്പബ്ലിക്, ദ ഗേള്‍ വിത്ത് നീഡില്‍ – ഡെന്‍മാര്‍ക്ക്, എമിലിയ പെരെസ് – ഫ്രാന്‍സ്, ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി, ടെച്ച് – ഐസ്ലാന്‍ഡ്, ക്നക്യാപ് – അയര്‍ലാന്റ്, വെര്‍മിലിയന്‍ – ഇറ്റലി, ഫ്‌ലോ -ലാത്വിയ, അര്‍മാന്‍ഡ് – നോര്‍വേ, ഫ്രം ഗ്രൗണ്ട് സീറോ – പാലസ്തീന്‍, ഡഹോമി- സെനഗള്‍, ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്റ്മാ ഡൈസ് – തായ്ലന്‍ഡ്, സന്തോഷ് – യുകെ എന്നിവയാണ് ഓസ്‌കാര്‍ ഷോര്‍ട് ലിസ്റ്റില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്.

 

 

Continue Reading

Trending