X

പിന്നോക്ക വിഭാഗ സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍

ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സംവരണമാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് വന്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി തീരുമാനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ് പ്രവേശനം എന്നിവയ്ക്കുള്ള പ്രവേശന സംവരണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

സംവരണം റദ്ദാക്കിയാല്‍ നൂറ് കണക്കിന് പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഇല്ലാതാവുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ സംവരണ വിരുദ്ധനയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെ്ന്നും പ്രതിപക്ഷം ആരോപിച്ചു.

ആദിത്യനാഥ് സര്‍ക്കാറിന്റെ രണ്ടാം കാബിനെറ്റ് യോഗമാണ് വിവാദമായ തീരുമാനം എടുത്തിരുക്കുന്നത്. നേഴ്സറി സ്‌കൂള്‍ മുതല്‍ നിര്‍ബന്ധിത യോഗ പഠനം, ഫോറിന്‍ ലാംഗ്വേജ്, സ്വയം രക്ഷക്കുള്ള കായിക പരിശീലനങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പരിപാടികളാണ്.

chandrika: