Connect with us

kerala

മഞ്ഞക്കുറ്റികള്‍ അറബിക്കടലില്‍

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്.

Published

on

കൊച്ചി : പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്. മഞ്ഞക്കുറ്റികള്‍ അറബിക്കടലില്‍ എറിയണമെന്ന യു ഡി എഫിന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തിന്റെ നാശത്തിന് വഴിവെക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടിയ ഉപതിരഞ്ഞെടുപ്പില്‍ 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പരാജയപ്പെട്ടിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. പദ്ധതിക്കെതിരെ നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടും എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലം.

സില്‍വര്‍ലൈന്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റേയും സിപിഎമ്മിന്റേയും ഇരട്ടത്താപ്പ് തൃക്കാക്കരയില്‍ പ്രകടമായിരുന്നു. സില്‍വര്‍ ലൈന്‍ മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആകുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യം ചുവടുവെച്ചത്. എന്നാല്‍ സില്‍വര്‍ലൈന്‍ തിരിച്ചടിക്കുമെന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യപ്പെട്ട സിപിഎം ഉടന്‍ ചുവടുമാറ്റി. സില്‍വര്‍ ലൈന്്് പകരം സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ എന്നാക്കി പ്രചരണ വിഷയം മാറ്റുകയും ചെയ്തു. കാര്യങ്ങള്‍ പിടി വിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് സംസ്ഥാനത്തുടനീളമുള്ള കല്ലിടലും തല്ലിച്ചതക്കലും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ കുറ്റിയിടല്‍ അവസാനിപ്പിക്കാനും പകരം ജിയോ സര്‍വേ സംവിധാനത്തെ ആശ്രയിക്കാനും തീരുമാനമെടുത്തത്. സില്‍വര്‍ ലൈന്‍ പദ്ധതി ബാധിക്കുന്ന മണ്ഡലം കൂടിയായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഈ പദ്ധതിയുടെ ഹിതപരിശോധന കൂടി ആകുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

തൃക്കാക്കരയില്‍ യുഡിഎഫ് നേടിയ തകര്‍പ്പന്‍ വിജയം സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെയും സര്‍വ്വേയുടെയും പേരില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചതിന്റെ പേരില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മാപ്പ് പറയുക കൂടി ചെയ്യണമെന്നാണ് ഉപ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. വിനാശകരമായ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്ായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് യുഡിഎഫ് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞ കുറ്റികള്‍ ജനഹിതത്തിന് എതിരാണെന്ന യുഡിഎഫ് നിലപാട് തീര്‍ത്തും അംഗീകരിച്ചിരിക്കുകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഫലം സില്‍വര്‍ ലൈനിനുള്ള അംഗീകാരം കൂടിയായി മാറുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ച ഇടതുമുന്നണി കണ്‍വീനറെ പിന്നീട് താക്കീത് ചെയ്യാന്‍ വരെ സിപിഎം നേതൃത്വം തയ്യാറായി. ഇടതുമുന്നണി കണ്‍വീനര്‍ ആയി ചുമതലയേറ്റ അന്നുതന്നെ മുന്നണി വികസനം സംബന്ധിച്ച് നടത്തിയ കണ്‍വീനറുടെ പ്രഖ്യാപനങ്ങളുടെ ഗണത്തിലേക്ക് സില്‍വര്‍ലൈന്‍ മാറ്റേണ്ട അവസ്ഥയും സിപിഎമ്മിന് കൈവന്നു.

 

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending