Connect with us

News

മഞ്ഞപ്പട മണലാരണ്യത്തിലേക്ക്‌

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു.

Published

on

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു. ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം ആരംഭിക്കുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് പകുതിയോടെ യുഎഇയിലേക്ക് പറക്കും. ഇവിടെ യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബുകളായ അല്‍ നാസര്‍ എസ്‌സി, ദിബ എഫ്‌സി, ഹത്ത ക്ലബ് എന്നിവക്കെതിരെ സൗഹൃദ മത്സരങ്ങള്‍ കളിക്കും. അല്‍ നാസര്‍ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. ഓഗസ്റ്റ് 20ന് ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തില്‍ അല്‍നാസര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ സൗഹൃദ മത്സരം.

ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തില്‍ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്‌റ്റേഡിയത്തില്‍ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം ഈ മേഖലയില്‍ ടീമിന് ധാരാളം ആരാധകരുള്ളതിനാല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് രണ്ടാം വീട് പോലെയാണ് യുഎഇയെന്ന് ക്ലബ്ബ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള അവസാന മത്സരം ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, പതിനായിരത്തിലധികം ആരാധകര്‍ മത്സരം കാണാനെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ താരിഫ് താല്‍കാലികമായി 10% ആയി കുറച്ച് ട്രംപ്;

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മിക്ക യുഎസ് വ്യാപാര പങ്കാളികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പുതിയ താരിഫ് നിരക്കുകള്‍ 90 ദിവസത്തേക്ക് 10% ആക്കി ആ രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനുവദിക്കുന്നതിന് കുറച്ചു.

Published

on

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മിക്ക യുഎസ് വ്യാപാര പങ്കാളികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പുതിയ താരിഫ് നിരക്കുകള്‍ 90 ദിവസത്തേക്ക് 10% ആക്കി ആ രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനുവദിക്കുന്നതിന് കുറച്ചു.

90 ഓളം രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ അമേരിക്ക ചുമത്തിയ പരസ്പര താരിഫുകള്‍ എന്ന് വിളിക്കപ്പെടുന്ന കഠിനമായതിന് വിധേയമായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് താല്‍ക്കാലികമായി നിര്‍ത്തുന്നത് പ്രഖ്യാപിച്ചത്.

‘ലോക വിപണികളോട് ചൈന കാണിക്കുന്ന ബഹുമാനക്കുറവ്’ കാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ തീരുവ 125% ആയി ഉയര്‍ത്തുന്നതായി പ്രസിഡന്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

യുഎസിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ ചൈന, യുഎസില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള താരിഫ് നിരക്ക് 84 ശതമാനമായി ഉയര്‍ത്തുമെന്ന് ബുധനാഴ്ച നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച തന്റെ പുതിയ താരിഫുകള്‍ അവതരിപ്പിച്ചതിന് ശേഷം ചര്‍ച്ചകള്‍ക്കായി 75 ലധികം രാജ്യങ്ങള്‍ യുഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായി ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഓഹരി വിപണി സൂചികകള്‍ ബുധനാഴ്ച കുത്തനെ ഉയര്‍ന്നു, നാല് ദിവസത്തെ നഷ്ടം മാറ്റി. ബെഞ്ച്മാര്‍ക്ക് S&P 500 സൂചിക 7% കുതിച്ചുയര്‍ന്നു, ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടത്തിന്റെ ട്രാക്കില്‍ എത്തിക്കുന്നു.

180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുങ്കത്തിന് 10% അടിസ്ഥാന നിരക്ക് ഏര്‍പ്പെടുത്തുമെന്ന് ഏപ്രില്‍ 2 ന് ട്രംപ് പറഞ്ഞിരുന്നു.

90 രാജ്യങ്ങളുടെ ഇറക്കുമതിയുടെ ഒരു ഉപവിഭാഗം ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന പരസ്പര താരിഫുകള്‍ക്ക് വിധേയമായിരിക്കും. ആ മെച്ചപ്പെടുത്തിയ ലെവികള്‍ താഴ്ന്ന 11% മുതല്‍ ഉയര്‍ന്ന 50% വരെയാണ്.

ട്രംപ് പദ്ധതിയുമായി പ്രഖ്യാപിച്ചതുമുതല്‍ സാമ്പത്തിക വിപണികള്‍ പ്രക്ഷുബ്ധമാണ്, യുഎസ് ഓഹരി വിപണികള്‍ ചൊവ്വാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസത്തെ ഇടിവ് നേരിട്ടു.

Continue Reading

india

പ്രവാചക വിരുദ്ധ പരാമര്‍ശം; കര്‍ണാടക ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

Published

on

രാമനവമി പരിപാടിക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസെടുത്തു.

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

ഏപ്രില്‍ 7 ന് ഹുബ്ബള്ളിയിലെ ബന്നി ഓനിയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ചാണ് യത്‌നാല്‍ ഇക്കാര്യം പറഞ്ഞത്. ‘മുഹമ്മദ് പ്രവാചകന്‍ ബാലാസാഹെബ് താക്കറെയുടെ വീട്ടിലാണ് ജനിച്ചത്’ എന്ന് അദ്ദേഹം പറഞ്ഞതായി ആരോപിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തെ ‘സങ്കരയിനം’ എന്ന് വിളിക്കുകയും ചെയ്തു.

യത്‌നാലിന്റെ പരാമര്‍ശം മുസ്‌ലിംകങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാര്‍ദത്തിന് ഭീഷണിയാണെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജയപുര പോലീസ് സ്ഥിരീകരിച്ചു.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

അതേസമയം കന്യാകുമാരി തീരത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 02.30 മുതല്‍ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

ജാഗ്രതാ നിര്‍ദേശം

 

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. കചഇഛകട മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

 

Continue Reading

Trending