Connect with us

india

യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച പൊതുദര്‍ശനത്തിന് ശേഷം എയിംസിന് കൈമാറും

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരിഞ്ഞ് 3.05നാണ് അന്തരിച്ചത്

Published

on

അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ പതിനൊന്നു മണി മുതല്‍ മൂന്നുമണി വരെ ഡല്‍ഹി എകെജി ഭവനിലാണ് പൊതുദര്‍ശനത്തിന് വെക്കുക. ശനിയാഴ്ച വൈകുന്നേരമായിരിക്കും മൃതദേഹം എയിംസിന് കൈമാറുക. ഡല്‍ഹി എയിംസ് മോര്‍ച്ചറിയിലുള്ള മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലേക്ക് എത്തിക്കും.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരിഞ്ഞ് 3.05നാണ് അന്തരിച്ചത്. കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും നില വീണ്ടും വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവില്‍ കഴിയുകയായിരുന്നു.

india

ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ തീപിടിത്തം; 3 പേര്‍ വെന്തുമരിച്ചു, ഒരാള്‍ക്ക് പരുക്ക്

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹി ആനന്ദ് വിഹാറില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആര്‍ എന്‍ക്ലേവിന് സമീപമുണ്ടായ തീപിടിത്തത്തില്‍ രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തില്‍ പൊള്ളലേറ്റ നിതിന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ട് മണിക്ക് ടെന്റില്‍ തീ പടരുന്നത് ശ്യാം സിംഗ് കണ്ടെന്നും തന്നെ ഉണര്‍ത്തി, പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നിതിന് ടെന്റിന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ തീയില്‍ കുടുങ്ങുകയായിരുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

Trending