Connect with us

kerala

കെ.എസ്.ആര്‍.ടി.സിയില്‍ 50 വയസ്സ് കഴിഞ്ഞവരെ നിര്‍ബന്ധിച്ച് പിരിച്ചുവിടും

പണമില്ലെന്നും ഹൈക്കോടതി പറഞ്ഞതുപോലെ പൂട്ടിയാലും കുഴപ്പമില്ലെന്നുമാണ് സി.പി.എമ്മിലെ ചിലരുടെ നിലപാട്.

Published

on

കെ.എസ്.ആര്‍.ടി.സിയില്‍ 50 വയസ്സ് കഴിഞ്ഞവരെ നിര്‍ബന്ധിച്ച് പിരിച്ചുവിടുന്നതിനായി 7200 പേരുടെ പട്ടിക തയ്യാറാക്കി. 15 ലക്ഷംരൂപ ഓരോരുത്തര്‍ക്കും നല്‍കിയാകും പിരിച്ചുവിടുകയ മറ്റാനുകൂല്യങ്ങള്‍ 56 വയസ്സിന് ശേഷം നല്‍കും. വി.ആര്‍.എസ്സിന് നിര്‍ബന്ധിച്ചാകും പിരിച്ചുവിടുക. 1080 കോടി രൂപ ഇതിലൂചെ ശമ്പളഇനത്തില്‍ ലാഭിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഇത് സര്‍ക്കാര്‍ നല്‍കണം. ഇതോടെ സര്‍ക്കാരിനെ ശമ്പളത്തിനും പെന്‍ഷനുമായി സമീപിക്കേണ്ടി വരില്ലെന്നാണ് കണക്ക്. പലവിധ കമ്മീഷനുകള്‍ വെച്ച് പഠനം നടത്തിയിട്ടും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടും സ്ഥാപനം രക്ഷപ്പെടുന്ന ലക്ഷണം കാണാത്ത അവസ്ഥയിലാണ് ഈയൊരു അവസാനതന്ത്രം പയറ്റുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷ സംഘടനകള്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇനി തരാന്‍ പണമില്ലെന്നും ഹൈക്കോടതി പറഞ്ഞതുപോലെ പൂട്ടിയാലും കുഴപ്പമില്ലെന്നുമാണ് സി.പി.എമ്മിലെ ചിലരുടെ നിലപാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു

Published

on

കൊല്ലം കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.

വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.

Continue Reading

kerala

ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്

Published

on

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെ ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് എം പിക്കെതിരെ വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ‘എബിസിഡി’ അറിയില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ ബിജെപി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Continue Reading

kerala

വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാര സമരം; രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നാല് ദിവസമായി നിരാഹാര സമരം ചെയ്യുന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളില്‍ രണ്ട് പേരെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ പേരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഏപ്രില്‍ പത്തൊന്‍പതാം തീയതിയാണ് റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കുക.

Continue Reading

Trending