kerala
സംസ്ഥാന അവാര്‍ഡ് ചിത്രം ‘വാസന്തി’ കോപ്പിയടി; ഗുരുതര ആരോപണവുമായി എഴുത്തുകാരന്‍
പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഈ വർഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വാസന്തി മോഷണമാണെന്ന ഗുരുതര ആരോപണവുമായി എഴുത്തുകാരൻ പി.കെ ശ്രീനിവാസൻ. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ ‘പോര്‍വേ ചാര്‍ത്തിയ ഉടല്‍കള്‍’ എന്ന നാടകത്തില്‍ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസന്റെ ആരോപണം. ഇന്ദിര പാര്‍ത്ഥ സാരഥിയുടെ നാടകത്തിലെ കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കായില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പി.കെ.ശ്രീനിവാസന്‍ ആരോപിക്കുന്നു.
പി കെ ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
‘വാസന്തി വന്ന വഴി ‘ എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയില്‍ കണ്ടു. ലേഖകന്‍ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരെ കുറിച്ചാണ് എഴുത്ത്.
തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥസാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ (പുതപ്പു പുതപ്പിച്ച ശരീരങ്ങള്‍) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകര്‍ പറയുന്നു. 2010 ല്‍ വാസന്തി നാടകരൂപത്തില്‍ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തില്‍ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോള്‍ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു.
പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോള്‍ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഐപി എന്ന് ഞങ്ങള്‍, സുഹൃത്തുക്കള്‍ വിളിക്കുന്ന ഇന്ദിര പാര്‍ത്ഥസാരഥിയെ വിളിച്ചു ഞാന്‍ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാര്‍ഡ് ലഭിച്ച കുരുതിപ്പുനല്‍ ഉള്‍പ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അദ്ദേഹം, പറഞ്ഞു, ‘എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാന്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു.’ (വര്ഷങ്ങള്‍ക്കു മുന്‍പ് കുരുതിപ്പുനല്‍ ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു.)
ഐപിക്ക് പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചാല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദര്‍ഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവര്‍ പറയുന്നത്. കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തിക്കാര്‍ക്കു ആയില്ല. (ഐപിയുടെ ഉച്ചിവയില്‍ എന്ന കഥയാണ് കെ എസ് സേതുമാധവന്‍ മറുപക്കം എന്ന പേരില്‍ 1992 ല്‍ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വര്‍ണ കമല്‍ ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങള്‍ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ?’
kerala
മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍
വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. വിപിനെ മര്‍ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന കോളില്‍ മോശമായി സംസാരിച്ചു. നിലവില്‍ അതിലാണ് പരാതി നല്‍കിയിരിക്കുന്നത്. വിപിന്‍ ഫെഫ്കയില്‍ അംഗമല്ല. രണ്ട് നടിമാര്‍ വിപിന്‍ കുമാറിനെതിരെ നല്‍കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.
യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ വിപിന്‍ തയ്യാറാക്കിയ നാടകമാണിപ്പോള്‍ നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ സിനിമയിലെ തന്നെ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്‍ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.
kerala
മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 160 കോടിയിലേറെ
2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.

സംസ്ഥാനത്തെ ശക്തമായ മഴയില്‍ കെഎസ്ഇബിയുടെ നഷ്ടം 160 കോടി കടന്നു. 3,153 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,826 ഹൈടെന്‍ഷന്‍ ലൈനുകളുള്‍പ്പെടെ തകര്‍ന്ന്, ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.
kerala
അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.
പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
kerala22 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF21 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം