Connect with us

award

എഴുത്തച്ഛൻ പുരസ്കാരം എസ് കെ വസന്തന്

സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം

Published

on

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രൊഫ. എസ് കെ വസന്തൻ അർഹനായി. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം.

മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് എസ് കെ വസന്തൻ. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു.ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്കാരചരിത്രനിഘണ്ടു, നമ്മൾ നടന്ന വഴികൾ എന്നിവ പ്രധാന രചനകളാണ്. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.

award

ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്

ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

Published

on

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.

ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.

ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Continue Reading

award

ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ

42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

Published

on

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

Continue Reading

award

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാലിന്‌

Published

on

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ  കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

Trending