Connect with us

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

india

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; വിമര്‍ശിച്ച് കോണ്‍ഗ്രസ്

പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു

Published

on

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്നും പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു.

ഇന്ത്യ-പാക് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തീരുമാനം ആദ്യം പുറത്തുവിട്ടത്. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ സേന മുസ്ലിം പള്ളികള്‍ അക്രമിച്ചെന്ന വാര്‍ത്ത വ്യാജം; പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം

ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും

Published

on

പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനം തുടങ്ങിയത്. പാകിസ്ഥാനിലെ മുസ്ലിം പള്ളികള്‍ ഇന്ത്യന്‍ സേന അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘ഇന്ത്യന്‍ എയര്‍ സ്റ്റേഷനില്‍ ആക്രമണം നേരിട്ടെന്ന വാര്‍ത്ത തെറ്റാണ്. ഇന്ത്യയുടെ പരമാധികാരവും, അഖണ്ഡതയും സംരക്ഷിക്കാന്‍ സൈന്യം സജ്ജരാണ്. ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെയായിരുന്നു. S-400 ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം തകര്‍ത്തെന്ന പാക് വാദം തെറ്റാണ്. ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമേ സൈന്യം ആക്രമിച്ചിട്ടുള്ളൂ. ഒരു മതത്തിന്റെയും ആരാധനാലയത്തില്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. പാകിസ്താന്റെ പ്രകോപനത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്’- പ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

Continue Reading

Trending