Connect with us

News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍

ജൂണ്‍ 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക.

Published

on

ദുബായ്: രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കും. ജൂണ്‍ 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക, ജൂണ്‍ 12 റിസര്‍വ് ദിവസമായും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡാണ് നിലവിലെ ലോകചാമ്പ്യന്മാര്‍. സതാംപ്ടണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയായിരുന്നു എതിരാളികള്‍.

അതേസമയം അടുത്ത തവണത്തെ (2025) ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ തന്നെ ലോര്‍ഡ്‌സ് ആതിഥേയത്വം വഹിക്കും. ഫൈനലിനുള്ള തീയതി കുറിച്ചെങ്കിലും ഈ വര്‍ഷത്തെ ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കും ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 136 പോയിന്റുള്ള ഓസ്‌ട്രേലിയ 75.56 ശതമാനവുമായാണ് ഒന്നാമത് ഇടംപിടിച്ചത്. രണ്ടാമതുള്ള ഇന്ത്യക്ക് 58.93 ശതമാനത്തില്‍ 99 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത് ശ്രീലങ്കയും (53.33%) നാലാമത് ദക്ഷിണാഫ്രിക്കയുമാണുള്ളത് (48.72%). ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര നേടുന്ന ടീമിന് ഏറെക്കുറെ ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Published

on

വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി. ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ ജോര്‍ജ് ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചേക്കും.

മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണെന്ന പരാമര്‍ശത്തില്‍ ഇന്നലെയാണ് ഈരാറ്റുപേട്ട പൊലീസ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഒന്നില്‍ പോലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിരുന്നില്ല.

എന്നാല്‍, ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Continue Reading

kerala

ഭാവഗായകന് വിട ചൊല്ലാനൊരുങ്ങി നാട്; സംസ്കാരം ഇന്ന്‌

പൂങ്കുന്നത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയായിരിക്കും പറവൂരിലേക്ക് കൊണ്ടുപോവുക.

Published

on

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂങ്കുന്നത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയായിരിക്കും പറവൂരിലേക്ക് കൊണ്ടുപോവുക.

ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്നായിരിക്കും ഭൗതികശരീരം വഹിച്ച് പറവൂരിലേക്കുള്ള യാത്ര. മമ്മൂട്ടി, എംജി ശ്രീകുമാർ, സുജാത മോഹൻ, തുടങ്ങി ചലച്ചിത്ര സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സിനിമാ -രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉള്‍പ്പടെ നിരവധി പേര്‍ പ്രിയഗായകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-നായിരുന്നു മരണം.

Continue Reading

india

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Published

on

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ.ലുധിയാന വെസ്റ്റ് മണ്ഡലം എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സി ഗോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 58 കാരനായ ഗോഗിയെ രാത്രി 12 മണിയോടെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. എഎപി ജില്ലാ പ്രസിഡൻ്റ് ശരൺപാൽ സിംഗ് മക്കറും പൊലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു.

ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിംഗ് ഇൻഡിയോട് പരാജയപ്പെട്ടു.

Continue Reading

Trending