Connect with us

gulf

പത്തേ പത്തു സെക്കന്‍ഡ്; അബുദാബിയില്‍ പൊളിച്ചത് 144 നില കെട്ടിടം- ലോക റെക്കോര്‍ഡ്

144 നിലകളില്‍ 18000 ഡ്രില്‍ ഹോളുകളുണ്ടാക്കി അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു സ്‌ഫോടനം.

Published

on

അബുദാബി: കണ്ണില്‍ ഒരു കരട് വീണിരുന്നെങ്കില്‍ അതു കാണില്ലായിരുന്നു! അത്രയും നേരത്തിനുള്ളില്‍ 144 നിലയിലുള്ള കൂറ്റന്‍ കെട്ടിടം ഭൂമിയില്‍ ചെന്നിരുന്നു. സംഗതി സത്യമാണ്. സംഭവിച്ചത് അബുദാബിയില്‍. നഗരത്തിന്റെ മുദ്രകളില്‍ ഒന്നായിരുന്ന മിനാ പ്ലാസ ടവറാണ് 10 സെക്കന്‍ഡ് കൊണ്ട് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്.

മൊഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്. 10 സെക്കന്‍ഡില്‍ മിനാ പ്ലാസ പൊളിച്ചതിലൂടെ പുതിയ റെക്കോര്‍ഡ് നേടി കമ്പനി ഗിന്നസ് ബുക്കിലും കയറി. 144 നിലകള്‍ ഉള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് സംഘത്തിന് ലഭിച്ചത്.

144 നിലകളില്‍ 18000 ഡ്രില്‍ ഹോളുകളുണ്ടാക്കി അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു സ്‌ഫോടനം. മെഗാ പദ്ധതികള്‍ സുരക്ഷിതമായി നടപ്പാക്കാനുള്ള അബുദാബിയുടെ കാര്യക്ഷമതയാണ് ഇതിലൂടെ തെളിഞ്ഞത് എന്ന് മോഡോണ്‍ ഡെലിവറി ഡയറക്ടര്‍ അഹ്മദ് അല്‍ ശൈഖ് അല്‍ സാബി പറഞ്ഞു.

 

gulf

ബി.എസ്.എന്‍.എല്‍ സിം ഇനി മുതല്‍ യു.എ.ഇയില്‍ ഉപയോഗിക്കാം

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

Published

on

തിരുവനന്തപുരം: യു.എ.ഇ സന്ദര്‍ശിക്കുന്ന കേരളത്തിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിലെ പോസ്റ്റ് പെയ്ത്, പ്രീപെയ്ത് ഉപഭോക്താക്കള്‍ക്ക് സിം മാറാതെ തന്നെ യു.എ.ഇയില്‍ അന്താരാഷ്ട്ര റോമിംഗ് സേവനങ്ങള്‍ ലഭ്യമാകും. കോളുകള്‍, എം.എസ്.എം, ഡാറ്റാ സര്‍വീസുകള്‍ എന്നിവയിലേക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഇതിലൂടെ ഉറപ്പാകും.

സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള പോസ്റ്റ്‌പെയ്ത് സിമ്മുകാര്‍ക്ക് യു.എ.ഇയില്‍ ഈ സിം തുടരാം. ടോപ്പ്അപ്പ് ബാലന്‍സുള്ള പ്രീപെയ്യുകാര്‍ക്ക് മൂന്ന് മാസത്തേക്ക് 167 രൂപയുടെയോ ഒരു മാസത്തേക്ക് 57രൂപയുടെയോ ഇന്റ്റര്‍നാഷണല്‍ റോമിംഗ് റീചാര്‍ജ് ചെയ്യും സിം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിക്കുക.

Continue Reading

gulf

ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരി നിറഞ്ഞൊഴുകും

ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക

Published

on

അബുദാബി: യുഎഇ ഈദുല്‍ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ഇന്ന് ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരിയില്‍ നിറഞ്ഞൊഴുകും. ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക.
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ മനം നിറയ്ക്കുന്ന വിധത്തിലുള്ള പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിവ് പരിപാടികള്‍ക്കുപുറമെ രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങള്‍ വരച്ചുകാട്ടുന്ന ഡ്രോണുകളുടെ അത്ഭുത പ്രകടനം ഏറെ ആകര്‍ഷകമായിരിക്കും. വര്‍ണ്ണങ്ങളില്‍ ചാലിച്ച ജലധാരയും അത്യപൂര്‍വ്വ കാഴ്ചകളും ഗിന്നസില്‍ ഇടംനേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള കൗതുക കാഴ്ചകള്‍ കാണാന്‍ വിവിധ എമിറേറ്റുകളില്‍നിന്നും ആയിരങ്ങളാണ് എത്തിച്ചേരുക.

Continue Reading

gulf

യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ വിനോദസഞ്ചാരികളും

യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്

Published

on

അബുദാബി: ഈദുല്‍ഇത്തിഹാദിന്റെ ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഏറെ താല്‍പര്യത്തോടെയാണ് ഓരോ പരിപാടികളും ആസ്വദിക്കാനെത്തുന്നത്.

അറേബ്യന്‍ പരമ്പരാഗത കലാ-സാംസ്‌കാരിക പരിപാടികളും അതിനൂതന സംവിധാനങ്ങളോടെ ഒരുക്കുന്ന ആഘോഷങ്ങളും വിദേശികളുടെ മനംകവരും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

Continue Reading

Trending