Connect with us

News

ലോകജനസംഖ്യ 800 കോടിയിലേക്ക്

2080ഓടെ ആഗോള ജനസംഖ്യ 1040 കവിയും.

Published

on

ന്യൂയോര്‍ക്ക്: ഈ മാസം മധ്യത്തോടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈന തന്നെയായിരിക്കും. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2050 വരെ ജനപ്പെരുപ്പം തുടരും. ശേഷം ജനനനിരക്കും ജനസംഖ്യയും 0.5 ശതമാനം കുറഞ്ഞു തുടങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്. പക്ഷെ, 2080ഓടെ ആഗോള ജനസംഖ്യ 1040 കവിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം; റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍

ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Published

on

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്’. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തി.അതോടൊപ്പം പോസിറ്റീവ് അഭിപ്രായമാണ് പടത്തിനുള്ളത്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയ സൂചനകള്‍.

ഒ.പി.എം. സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Continue Reading

india

ജമ്മു കശ്മീരില്‍ അജ്ഞാതരോഗം; എട്ടുപേര്‍ മരിച്ചു

മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്

Published

on

ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് അജ്ഞാതരോഗം പിടിപെട്ട് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്.

ബുധനാഴ്ച 12 വയസ്സുകാരന്‍ കൂടി മരണത്തിന് കീഴടങ്ങി.ഇതോടെ രോഗത്തെയും അതിന്റെ കാരണത്തെയും കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധസംഘത്തിന് രൂപീകരിച്ചു. പരിശോധനകള്‍ക്കായി ബി.എസ്.എല്‍ മൊബൈല്‍ ലാബോറട്ടറി രജോരിയിലേക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആറുദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഷ്ഫാഖ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അഷ്ഫാഖിന്റെ സഹോദരങ്ങളായ ഇഷ്തിയാഖ് (7), നസിയ(5) എന്നിവരും അജ്ഞാതരോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇവരെ കൂടാതെ ഒരു പുരുഷനും അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ക്കുമാണ് അജ്ഞാതരോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മരണങ്ങളുടെ പശ്ചാത്തലത്തില്‍ രജോരി ഡെപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ശര്‍മ ബഥാല്‍ തിങ്കളാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മരണങ്ങള്‍ സംഭവിച്ച രണ്ട് കുടുംബങ്ങളിലെ മറ്റ് ചില അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, പി.ജി.ഐ. ചണ്ഡീഗഢ്, നാഷണല്‍ സെന്റര്‍ ഫോര്‍ വൈറോളജി എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യ്തിട്ടുണ്ട്.

Continue Reading

kerala

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം; രമേശ് ചെന്നിത്തല

ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന്  രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണ്.  ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നതു കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ സമാനതകളില്ലാത്ത സംഭവമാണ്. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Trending