Connect with us

Sports

കോസ്റ്ററിക്കയുടെ ആക്രമണത്തിരകള്‍, സെര്‍ബിയയുടെ കരിങ്കല്‍ച്ചുമര്‍

Published

on

മുഹമ്മദ് ഷാഫി

കോസ്റ്ററിക്ക 0 – സെര്‍ബിയ 1
#COSSER

ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ മികവും വെച്ചുള്ള സ്വാഭാവികമായ ഒരു നിരീക്ഷണമാണിത്. ബ്രസീല്‍ ചതിക്കില്ലെന്നു കരുതാം). അതുകൊണ്ടുതന്നെ എല്ലാ മത്സരവും അതീവ പ്രാധാന്യമുള്ളതും മൂന്നു കൂട്ടര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശം നല്‍കുന്നതുമാണ്. എന്നിട്ടും കോസ്റ്ററിക്ക – സെര്‍ബിയ മത്സരം ഹാഫ് ടൈമിനു ശേഷമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. കളി കണ്ടതു മുതലായി. അലക്‌സാണ്ടര്‍ കോളറോവിന്റെ അതിമനോഹരമായൊരു ഫ്രീകിക്ക് ഗോളും കോസ്റ്ററിക്കയുടെ ഒന്നിനു പിന്നാലെ ഒന്നായുള്ള ആക്രമണത്തിരകളും സെര്‍ബിയയുടെ കരിങ്കല്‍ ഡിഫന്‍സും ടച്ച്‌ലൈനിലെ കൂട്ടത്തലും കാണാന്‍ കഴിഞ്ഞു.

കളിയില്‍ മുഴുകിയപ്പോഴാണ് സെര്‍ബിയന്‍ നിരയിലെ പല പേരുകളും നല്ല പരിചയമുണ്ടല്ലോ എന്ന കാര്യം ശ്രദ്ധിക്കുന്നത്. കോളറോവ്, ഇവാനോവിച്ച്, മാറ്റിച്ച്, മിത്രോവിച്ച്, ടാഡിച്ച് എല്ലാവരും ക്ലബ്ബ് ലെവലില്‍ ടോപ് ഡിവിഷനില്‍ കളിക്കുന്നവരാണ്. കെയ്‌ലര്‍ നവാസ് മാത്രമാണ് കോസ്റ്ററിക്ക നിരയില്‍ എനിക്കു പരിചിതന്‍. പക്ഷേ, കളി തുറന്നതും ഇരുവശത്തും പന്തെത്തുന്നതുമായിരുന്നു. സെര്‍ബിയ ആണ് ഒരുപടി മുന്നിട്ടുനിന്നത്. മൂന്ന് ഡിഫന്റര്‍മാര്‍ക്കു പുറമെ മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍ക്കു കൂടി പ്രതിരോധച്ചുമതല ഉണ്ടായിരുന്നു എന്നു തോന്നി.

കോളറോവിന്റെ ഫ്രീകിക്ക് മാത്രമല്ല, സെര്‍ബിയക്ക് തുറന്ന വേറെയും അവസരങ്ങള്‍ ലഭിച്ചിരുന്നു. ദൗര്‍ഭാഗ്യവും അലസതയും കൊണ്ടാണ് അവര്‍ക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നത്. ഗോള്‍ വഴങ്ങിയ ശേഷം കോസ്റ്ററിക്കന്‍ ആക്രമണത്തിന്റെ തീവ്രത കൂടിയെങ്കിലും ഉയരക്കാരും ബലിഷ്ഠരുമായ സെര്‍ബുകള്‍ അതിനുവേണ്ടി തയ്യാറായിരുന്നു. അതിനിടയില്‍, എതിര്‍ഹാഫിലേക്ക് പന്തെത്തിക്കാനും ലാറ്റിനമേരിക്കക്കാരുടെ ജോലി ഇരട്ടിയാക്കാനും അവര്‍ക്കായി. 97-ാം മിനുട്ടിലെ മുഖത്തടി ഫൗളില്‍ പ്രിയോവിച്ച് മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ടത് സെര്‍ബിയയുടെ ഭാഗ്യമായി.

ബ്രസീലിനോട് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ സെര്‍ബിയക്ക് അടുത്ത റൗണ്ടില്‍ കളിക്കാം. അതവര്‍ അര്‍ഹിക്കുന്നുണ്ടു താനും. കോസ്റ്ററിക്കക്കാവട്ടെ കാര്യങ്ങള്‍ കഠിനമാണ്. അവര്‍ക്കു മുന്നേറണമെങ്കില്‍ ബ്രസീലിനു വല്ലതും പറ്റേണ്ടി വരും.

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Trending