Connect with us

Sports

തോല്‍വിയോളം പോന്ന സമനില; ഒന്നാം പ്രതി മെസ്സി തന്നെ

Published

on

മുഹമ്മദ് ഷാഫി

അര്‍ജന്റീന 1 – ഐസ്‌ലാന്റ് 1

സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്‌പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് ‘എന്തെങ്കിലും’ കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള അവര്‍ക്ക് ഉണ്ടാകാറുള്ളൂ. അത്തരം മത്സരങ്ങളില്‍, പൂട്ടു കുത്തിത്തുറക്കാന്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുകയും പ്രതിരോധിക്കുന്നവരെ പിഴവു വരുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നതാണ് ചെയ്യാനുള്ളത്. കിട്ടിയ അര്‍ധാവസരങ്ങള്‍ പോലും മുതലെടുത്തു കൊള്ളണം. ലയണല്‍ മെസ്സിയും സംഘവും ഇന്ന് പരാജയപ്പെട്ടത് അവിടെയാണ്. അതിലെ ഒന്നാംപ്രതി മെസ്സി തന്നെയും.

വെറുതെ പ്രതിരോധിക്കുക എന്നതല്ല, തക്കം കിട്ടുമ്പോള്‍ മിന്നല്‍ റെയ്ഡ് നടത്തി അമ്പരപ്പിക്കുക എന്നതുകൂടിയാണ് തങ്ങളുടെ രീതിയെന്ന് തുടക്കത്തിലേ ഐസ്‌ലാന്റ് കാണിച്ചു തന്നതാണ്. വില്ലി കബായെറോയും പ്രതിരോധക്കാരും ചേര്‍ന്നു വരുത്തിയ ഭീമമായ പ്രതിരോധപ്പിഴവ് ഗോളാകാതെ പോയത് ഭാഗ്യം കൊണ്ടാണെന്നേ പറയാനുള്ളൂ. അര്‍ജന്റീനയാകട്ടെ, മൈതാനത്തുടനീളം പന്തുതട്ടി ഒരുതരം അലസ മനോഭാവത്തില്‍ പിടിമുറുക്കാനാണ് ശ്രമിച്ചത്. ആ ശൈലിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കുഞ്ഞന്മാര്‍ തുടക്കത്തിലേ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും കേളീശൈലി ഒന്നു മാറ്റിപ്പിടിക്കാനോ കളിക്കാരുടെ സോളോ മികവുകള്‍ ഉപയോഗപ്പെടുത്താനോ അര്‍ജന്റീന തയ്യാറായില്ല. അത്തരത്തിലൊരു മിന്നായം ആദ്യഘട്ടത്തില്‍ കണ്ടത് അഗ്വേറോയുടെ ഗോളിലാണ്. അര്‍ജന്റീനയുടെ അതുവരെയുള്ള കളിയില്‍ നിന്ന്, പുറത്തുനിന്ന് ബോക്‌സിലേക്ക് ക്ഷണവേഗത്തിലൊരു ലോങ് പാസ് ബോക്‌സിലേക്ക് വരുമെന്നോ അഗ്വേറോ അസാമാന്യ മികവോടെ അത് ഗോളിലേക്ക് തൊടുക്കുമെന്നോ ഐസ്‌ലാന്റുകാര്‍ കരുതിയിരുന്നില്ല. 180 ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ട് അത്രയും കരുത്തില്‍ അത്ര കൃത്യതയോടെ ഷോട്ടുതിര്‍ക്കുക എന്നത് സാധാരണ കളിക്കാര്‍ക്ക് കഴിയുന്ന കാര്യമല്ല.

പ്രതിരോധത്തിലെ അങ്കലാപ്പിന് ഒരിക്കല്‍ക്കൂടി അര്‍ജന്റീന വലിയ വിലകൊടുക്കേണ്ടി വന്നു. അതിവേഗത്തിലുള്ള ആക്രമണത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ഇഷ്ടം പോലെ സമയം കൊടുത്താണ് അര്‍ജന്റീന ഗോള്‍ വഴങ്ങിയത്. റീബൗണ്ടില്‍ ഫിന്‍ബോഗസന്‍ ഗോളടിക്കുമ്പോള്‍ സാല്‍വിയോ കുന്തംവിഴുങ്ങിയ പോലെ പിന്നിലുണ്ടായിരുന്നു. ഗോള്‍മുഖത്ത് കളിക്കാരെ സ്വതന്ത്രരായി വിടരുതെന്ന അടിസ്ഥാന പാഠം മറന്നതിന് വലിയ ശിക്ഷ തന്നെ ലഭിച്ചു.

ഐസ്‌ലാന്റിന്റേത് അത്തരം ടീമുകളുടെ കോപിബുക്ക് കളിയാണ്. യൂറോ കപ്പിലും അവര്‍ ഇതേരീതിയില്‍ തന്നെയാണ് കളിച്ചതും ശ്രദ്ധ നേടിയതും. മെസ്സിയിലേക്കും മെസ്സിയില്‍ നിന്നുമുള്ള ലിങ്കുകള്‍ വിച്ഛേദിക്കാന്‍ അവര്‍ പ്രത്യേക പരിശീലനം നടത്തിട്ടുണ്ട് എന്നതുറപ്പ്. ചില ഹാര്‍ഷ് ചലഞ്ചുകള്‍ ഉണ്ടായിട്ടും റഫറി സിമോണ്‍ മാര്‍ചിന്യാക് കാര്‍ഡെടുക്കേണ്ട എന്ന് തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. ആ സന്ദേശം, ഐസ്‌ലാന്റുകാര്‍ക്ക് ഗുണകരമാവുകയും ചെയ്തു.

മെസ്സി നഷ്ടപ്പെടുത്തിയ പെനാല്‍ട്ടിയാണ് കളിയിലെ നിര്‍ണായക വഴിത്തിരിവായത്. ഇത്തരം കളികളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കുകയല്ലാതെ വേറെ രക്ഷയില്ല. തന്റെ കാലുകള്‍ വായിക്കാന്‍ മെസ്സി മുമ്പും പല ഗോള്‍കീപ്പര്‍മാര്‍ക്കും അവസരം കൊടുത്തിട്ടുണ്ട്. ഇവിടെ ഹല്‍ദോര്‍സനും അതേ ചെയ്തുള്ളൂ. മെസ്സിയുടെ നോക്കിലും നിര്‍ത്തത്തിലും ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇന്നലെ പെനാല്‍ട്ടിയെടുക്കുമ്പോള്‍ ക്രിസ്റ്റിയാനോ ഡിഗിയയെ പറ്റിച്ചത് കണ്ണുകൊണ്ടുള്ള ഒരു കളികൊണ്ടായിരുന്നു. അത്തരം സൂത്രങ്ങളൊന്നും നേരെവാ നേരെപോ ശൈലിക്കാരനായ മെസ്സിയുടെ കൈവശമില്ല.

പെനാല്‍ട്ടി മിസ്സാക്കിയ കലിപ്പില്‍ മെസ്സി ചില നല്ല നീക്കങ്ങളൊക്കെ നടത്തിക്കണ്ടു. ബാര്‍സയില്‍ ചെയ്യാറുള്ള വണ്‍ടുവണ്‍ മൂവിനു വേണ്ടിയുള്ള പാസുകളൊക്കെ വെറുതെയാവുന്നതും കണ്ടു. ഹിഗ്വയ്‌നെ ഇറക്കിയതും ക്രോസുകള്‍ പരീക്ഷിച്ചതുമൊക്കെ അവസാനത്തിലാണ്. അത്തരം അറ്റ കൈപ്രയോഗങ്ങള്‍ കുറച്ചുകൂടി നേരത്തെ ആവായിരുന്നു.

ലോകകപ്പില്‍ ലാന്‍സിനിയുടെ അഭാവം നികത്താന്‍ പാവോണിനു കഴിയുമെന്ന് തെളിഞ്ഞു. വലതു വിങ്ബാക്കില്‍ സാല്‍വിയോ നന്നായി ഓവര്‍ലാപ് ചെയ്യുന്നുണ്ട്. മറുവശത്ത് ടാഗ്ലിഫിക്കോ അത്ര പോരാ. മുമ്പ് ജര്‍മനിയില്‍ കളിച്ചിരുന്ന ബാദ്‌സ്തുബറെയാണ് എനിക്ക് ഓര്‍മ വന്നത്.

ഈയൊരു മത്സരത്തോടെ ഏതായാലും ഗ്രൂപ്പ് സി മരണ ഗ്രൂപ്പായി. ഇന്ന് രാത്രി നൈജീരിയ – ക്രൊയേഷ്യ മത്സരം അര്‍ജന്റീനയുടെ ആഡ്രിനലിന്‍ ആണ് കൂട്ടുക. അതുമൊരു സമനിലയാവട്ടെ എന്ന് അര്‍ജന്റീനാ ഫാന്‍ ആയ ഞാന്‍ ആഗ്രഹിക്കുന്നു.

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Trending