Connect with us

Sports

അമീര്‍ ഇന്ന് ലോകകപ്പ് ആതിഥേയത്വം ഏറ്റുവാങ്ങും

Published

on

 

ആര്‍ റിന്‍സ്
ദോഹ

2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്‍ രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിഫ മാന്റില്‍ ഏറ്റുവാങ്ങും.
അമീര്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം അമീര്‍ വീക്ഷിക്കും. കഴിഞ്ഞദിവസം മോസ്‌കോയില്‍ സുപ്രീംകമ്മിറ്റിയുടെ മജ്‌ലിസ് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചിരുന്നു.
അവിടത്തെ ഒരുക്കങ്ങളും ക്രമീകരണങ്ങളും അമീര്‍ ചോദിച്ചറിഞ്ഞു. സംഘാടകരുമായി ആശയവിനിമയം നടത്തി. അമീര്‍ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോദൃശ്യം സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെന്നല്ല, മരുഭൂമിയിലെ തന്നെ ആദ്യലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. സമഗ്രമായ തയാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. കണ്ടെയ്‌നറുകളാല്‍ നിര്‍മിതമാകുന്ന സ്റ്റേഡിയം ഉള്‍പ്പടെ അനേകം വിസ്മയങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തിനായി നല്‍കുന്നത്. രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു.
റഷ്യന്‍ ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്‍ ഖത്തര്‍ ഒരുക്കിയ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 2022 ലോകകപ്പിന്റെ ഒരു ചെറുപതിപ്പ് മനസിലാക്കാനാകും. നാലു വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഖത്തര്‍.
ഇന്നു അമീര്‍ ലോകകപ്പിന്റെ ആതിഥേയത്വം ഏറ്റുവാങ്ങുന്നതോടെ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കു കൂടി കേന്ദ്രീകരിക്കപ്പെടും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ലോകകപ്പാണ് ഖത്തര്‍ വിഭാവനം ചെയ്യുന്നത്. 2010ല്‍ തുടങ്ങിയ തയാറെടുപ്പുകള്‍ ഇപ്പോള്‍ ഉച്ഛസ്ഥായിലാണ്.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ ഖത്തറില്‍ പുരോഗമിക്കുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. 20,000 കോടി യു.എസ് ഡോളറാണ് രാജ്യം ഇതിനായി ചെലവഴിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ നേതൃത്വത്തില്‍ വിസ്മയകരമായ കായികാനുഭവം നല്‍കുകയാണ് ലക്ഷ്യം. ആരെയും അമ്പരപ്പിക്കുന്ന, സവിശേഷമായ പ്രത്യേകതകളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഇവിടെ ഉയരുന്നത്. അറബ് ഗള്‍ഫ് മേഖലയുടേയും ഖത്തറിന്റെയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും സ്റ്റേഡിയങ്ങളെല്ലാം. ഇവയെല്ലാം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍വഖ്‌റ, അല്‍റയാന്‍, അല്‍തുമാമ, അല്‍ഖോറിലെ അല്‍ബയ്ത്ത്്, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍, റാസ് അബുഅബൗദ് എന്നീ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. ഇതില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി കായികലോകത്തിന് അമീര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എട്ടു സ്‌റ്റേഡിയങ്ങളില്‍ ആറെണ്ണവും 2019ല്‍ പൂര്‍ത്തിയാകും. എല്ലാ സ്റ്റേഡിയങ്ങളും ദോഹ ഏരിയ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഒരു സ്‌റ്റേഡിയത്തില്‍ നിന്നും മറ്റൊരു സ്‌റ്റേഡിയത്തിലെത്താം. ഫുട്‌ബോള്‍ ആസ്വദകര്‍ക്ക് ഒരു ദിവസം പരമാവധി മൂന്നു മത്സരങ്ങള്‍ വരെ നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ദോഹ മെട്രോ ലൈന്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദോഹയില്‍ നിരവധി ഫാന്‍സോണുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളെല്ലാം സാമൂഹിക കേന്ദ്രങ്ങളായിക്കൂടി മാറ്റും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായും മിഴിവോടെയും കാണാകുന്നവിധത്തില്‍ എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം. അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ക്രമീകരണങ്ങളും അത്യാധുനികസംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
സ്‌റ്റേഡിയങ്ങളുടെ ഗ്രൗണ്ടില്‍ വിരിക്കാനുള്ള പച്ചപ്പുല്‍ത്തകിടിയിനങ്ങളും ഉടന്‍ അനാവരണം ചെയ്യും. ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളായിരിക്കും സ്റ്റേഡിയങ്ങളുടെ ഗ്രൗണ്ടുകളിലുണ്ടാകുക. ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്‍ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2022നായി എല്ലാവരാലും അടയാളപ്പെടുത്തുന്ന മഹത്തരമായ ലോകകപ്പാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്.

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending