Connect with us

Video Stories

ലോകകപ്പ് ചിത്രമായി

Published

on

മോസ്‌ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്‍ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ ഗ്രൂപ്പില്‍ വന്നതുമില്ല. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ജൂണ്‍ 14ന് സഊദി അറേബ്യയുമായി കളിക്കും. മോസ്‌ക്കോയിലെ ലുഷിന്‍കി സ്‌റ്റേഡിത്തിലാണ് ഈ മല്‍സരം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ഗ്രൂപ്പ് എഫില്‍ പ്രതിയോഗികള്‍ മെക്‌സിക്കോയും സ്വീഡനും ദക്ഷിണ കൊറിയയും. ശക്തരായ ബ്രസീലാവട്ടെ ഗ്രൂപ്പ് ഇ യിലാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവരാണ് അവരുടെ ആദ്യ റൗണ്ട് പ്രതിയോഗികള്‍. ലിയോ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലാണ്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് എതിരാളികള്‍. ആതിഥേയരായ റഷ്യക്ക് ഗ്രൂപ്പ് എ യില്‍ സഊദി അറേബ്യയും ഈജിപ്തും ഉറുഗ്വേയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയാണ് താരതമ്യേന കടുപ്പം. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും ഒരേ ഗ്രൂപ്പിലാണ്. രണ്ട് കരുത്തരും തമ്മിലുളള മുഖാമുഖം ജൂണ്‍ 15 നാണ്. സൂച്ചിയിലെ ഫിഷ് ഒളിംപിക് സ്‌റ്റേഡിയത്താണ് ഈ സൂപ്പര്‍ അങ്കം. ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ 16ന് ഫ്രാന്‍സ് ഓസ്‌ട്രേലിയയുമായി കളിക്കും. ഡിയില്‍ അര്‍ജന്റീനയുടെ ആദ്യ പ്രതിയോഗി ഐസ്‌ലാന്‍ഡാണ്. 16നാണ് ഈ മല്‍സരം. ഇയില്‍ കളിക്കുന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ 17ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരി
ടും. ചാമ്പ്യന്മാരായ ജര്‍മനിയുടെ ആദ്യ മല്‍സരം 17നാണ്. മെക്‌സിക്കോയാണ് എതിരാളികള്‍. ഫുട്‌ബോളിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിയോഗി ടൂണിഷ്യയാണ്. മല്‍സരം 18ന്. 28ന് ആദ്യ റൗണ്ട് പൂര്‍ത്തിയാവും. ജൂണ്‍ 30 മുതലാണ് നോക്കൗട്ട് ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ ആറിന് ആരംഭിക്കും. സെമി ഫൈനല്‍ വേദികള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗും മോസ്‌ക്കോയുമാണ്. ഫൈനല്‍ മല്‍സരം ജുലൈ 15ന് മോസ്‌ക്കോയില്‍ നടക്കും.
ക്രെംലിന്‍ കൊട്ടാരത്തിലായിരുന്നു നറുക്കെടുപ്പ്. ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയ 32 ടീമുകളുടെ പ്രതിനിധികള്‍, അതത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യം. കളിക്കളത്തിലെ ഇതിഹാസങ്ങളായ പെലെ, ഡിയാഗോ മറഡോണ, ഗോര്‍ഡന്‍സ് ബാങ്ക്‌സ്, റൊണാള്‍ഡോ തുടങ്ങിവര്‍ അതിഥികള്‍. ഇവരെ കൂടാതെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിനും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും. ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്‍നിരക്കാരന്‍ ഗാരി ലിനേക്കറായിരുന്നു ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പിന്റെ അവതാരകന്‍. നാല് പോട്ടുകളിലായിരുന്നു ടീമുകളുടെ പേരുകള്‍. ഓരോ പാത്രത്തിലും എട്ട് ടീമുകള്‍. ആദ്യ പാത്രത്തില്‍ ആതിഥേയരായ റഷ്യക്ക് പുറമെ ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ് എന്നിവര്‍. രണ്ടാം പാത്രത്തില്‍ സ്‌പെയിന്‍, പെറു, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വേ, ക്രൊയേഷ്യ എന്നിവര്‍. മൂന്നാം പാത്രത്തില്‍ ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, കോസ്റ്റാറിക്ക, സ്വീഡന്‍, ടുണിഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്‍ എന്നിവര്‍. നാലാം പാത്രത്തില്‍ സെര്‍ബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, മൊറോക്കോ, പനാമ, ദക്ഷിണ കൊറിയ, സഊദി അറേബ്യ ടീമുകള്‍ എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending