Connect with us

News

ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം റൗണ്ടിൽ ഗുകേഷിന് പരാജയം

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവര്‍ക്കും 6 പോയിന്റു വീതമായി.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.22 നീക്കങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ മത്സരത്തില്‍ ഡിങ് ലിറന്‍ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. 39ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു.

ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്. ഇന്നലെ 11ാം റൗണ്ട് മത്സരത്തില്‍ വിജയം കണ്ട ഗുകേഷ് ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി മുന്നിലെത്തിയിരുന്നു.

14 പോരാട്ടങ്ങള്‍ അടങ്ങിയ ചാംപ്യന്‍ഷിപ്പില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

kerala

പത്തനംതിട്ട പീഡനകേസ്; പ്ലസ് ടു വിദ്യാര്‍ത്ഥിയക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

സുബിന്‍ എന്ന ആണ്‍സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് മൊഴി

Published

on

പത്തനംതിട്ടയിലെ പീഡനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സംഭവത്തില്‍ നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. 62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

സുബിന്‍ എന്ന ആണ്‍സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് മൊഴി. ഇയാളെ ഇന്നലെ പിടികൂടിയിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തു. കാറില്‍ വെച്ച് പീഡനം നടന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.

Continue Reading

india

ശ്രീരാമസേനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വെടിവെപ്പ് പരിശീലനം മൂന്നാഴ്ചക്ക് ശേഷം കേസെടുത്ത് പൊലീസ്

മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു

Published

on

കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ശ്രീരാമസേനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വെടിവെപ്പ് പരിശീലനം നടത്തിയ സംഭവത്തില്‍ മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു. തോഡലബാഗി ഗ്രാമത്തിലെ വയലില്‍ നടന്ന വെടിവെപ്പ് പരിശീലനത്തില്‍ 196 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

തോഡലബാഗി ഗ്രാമത്തിലെ കര്‍ഷകന്റെ ഭൂമിയില്‍ ശ്രീരാമസേന ഡിസംബര്‍ അവസാനത്തില്‍ ഒരാഴ്ച നീണ്ട വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവസാന ദിവസം വെടിവെപ്പില്‍ പരിശീലനം നല്‍കിയതെന്ന് ബംഗളൂരു ആസ്ഥാനമായ ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബാഗല്‍കോട്ട് പൊലീസ് അറിയിച്ചു.

വെടിവെപ്പ് പരിശീലനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അമര്‍നാഥ് റെഡ്ഡി പറഞ്ഞു.

അതേസമയം, റൈഫിള്‍ പരിശീലനം ശ്രീരാമ സേന പരിപാടിയുടെ ഭാഗമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വയലുടമ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ ഡി.ജി.പി അലോക് മോഹന് നിവേദനം നല്‍കിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടും

ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്

Published

on

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ടാങ്കര്‍ ഡ്രൈവര്‍മാരും പെട്രോളിയം ഡീലര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനിന്നിരുന്നു. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഇത് വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.

Continue Reading

Trending