Connect with us

kerala

പണിമുടക്കില്‍ ഭാരത് പെട്രോളിയത്തിലെ തൊഴിലാളികള്‍ പങ്കെടുക്കരുത്;ഹൈക്കോടതി

Published

on

കൊച്ചി: ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകള്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിലൂടെയാണ് തടഞ്ഞത്.

ഭാരത് പെട്രോളിയം നല്‍കിയ ഹര്‍ജിയില്‍ സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ലിമിറ്റഡ് കോടതിയില്‍ ബോധിപ്പിച്ചു.

ഹര്‍ജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവല്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍; വൈദ്യ പരിശോധന നടത്താന്‍ പൊലീസ്

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം.

Published

on

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടു.

 

ഡാന്‍സാഫ് പരിശോധനയിക്കിടെ ഷൈന്‍ ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താന്‍ ഹോട്ടലില്‍ നിന്ന് ഓടിയതെന്ന് നടന്‍ മൊഴി നല്‍കി. പൊലീസാണ് വന്നെതെന്ന് അറിയില്ലായിരുന്നുവെന്നും ഉടന്‍ തമിഴ്‌നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു.

അതേസമയം ഷൈനിന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നു. വാട്‌സാപ് സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും ആണ് നിലവില്‍ പൊലീസ് പരിശോധിക്കുന്നത്. ഇതില്‍ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സര്‍ക്കാര്‍ ഇല്ലായ്മയാണെന്നും നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ വാര്‍ഷികം ആഘോഷിക്കുന്നതിന് സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ കാരണം മലയോര മേഖലയിലെ ആളുകള്‍ പ്രയാസപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 4 മാസത്തിനിടയില്‍ 18 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തീരദേശവും വറുതിയിലാണ്. ക്ഷേമ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു

Continue Reading

kerala

‘ഗുണ്ടകള്‍ ആണെന്ന് കരുതിയാണ് ഓടിയത്’; ഷൈന്‍ ടോം ചാക്കോയുടെ മൊഴി

അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.

Published

on

ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാമെന്ന് തെറ്റിദ്ധരിച്ച് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതാമെന്ന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. ചോദ്യം ചെയ്യലിനിടെയാണ് ഷൈന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.

 

അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഷൈനിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. ഷൈനിന്റെ ഫോണ്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരും ഒപ്പമുണ്ട്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.

 

 

Continue Reading

Trending