Connect with us

kerala

കേരള രാഷ്ട്രീയത്തിലെ വിസ്മയം-ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.

Published

on

ഉമ്മന്‍ ചാണ്ടി
(മുന്‍ മുഖ്യമന്ത്രി)

കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ നയിച്ച, സമുദായാചാര്യനാണെങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരം നേടിയ, ദേശീയതാത്പര്യങ്ങളും സംസ്ഥാന താത്പര്യങ്ങളും സംരക്ഷിച്ച, ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച വിസ്മയകരമായ ജീവിതം. ഇതുപോലൊരു നേതാവ് അപൂര്‍വം!

പാണക്കാട് കുടുംബത്തില്‍നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന് പല റോളുകളില്‍ അനായാസം പകര്‍ന്നാടാന്‍ കഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നതില്‍ തങ്ങള്‍ സഹോദരന്മാര്‍ വഹിച്ച പങ്ക് കേരളം മറക്കില്ല.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ്. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.ഡി.എഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന ഒരു വാക്കോ, പ്രവര്‍ത്തിയോ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് വിള്ളലുകളെ ഇണക്കിച്ചേര്‍ക്കാനും മുറിവുകളെ ഉണക്കാനുമാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. രാജ്യം വലിയ വെല്ലുവിളികളിലൂടെ കടന്നപോകുകയും വിഭാഗീയത അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്ത ഈ കാലഘട്ടത്തില്‍ മുറിവുണക്കാനും സാന്ത്വനം പകരാനും കഴിവുള്ളവരെയാണ് നമുക്ക് ആവശ്യമുള്ളത്. അപൂര്‍വമായുള്ള അത്തരക്കാര്‍ കൊഴിഞ്ഞുപോകുമ്പോള്‍, ഇനി എവിടെ നിന്നാണ് സാന്ത്വനവും ആശ്വാസവും കടന്നുവരുക എന്നറിയാതെ പകച്ചുപോകും.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.

അതേസമയം, സാധരണക്കാരും പാവപ്പെട്ടവരുമായ അനേകായിരങ്ങള്‍ എത്തുന്ന സ്ഥലം കൂടിയാണ് കൊടപ്പനയ്ക്കല്‍. അവരുടെ ഓരോരുത്തരുടെയും പ്രശ്‌നത്തില്‍ ഇടപെടുകയും ആവുന്നത്ര സഹായം എത്തിക്കുകയും ചെയ്യുന്ന തങ്ങള്‍ ഇനിയില്ല എന്നത് അവര്‍ക്ക് താങ്ങാനാവുന്നതല്ല. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന കഴിഞ്ഞ 12 വര്‍ഷം കേരള രാഷ്ട്രീയം സംഭവബഹുലമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഈ കാലഘട്ടത്തില്‍ പല രാഷ്ട്രീയ അഗ്‌നിപരീക്ഷണങ്ങളും ഉണ്ടായപ്പോള്‍ ഹൈദരലി തങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സഹായകരമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഊറ്റമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും എപ്പോഴും ലഭ്യമായിരുന്നു. ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് ഏറെ ശക്തയാര്‍ജിച്ചു. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ നേതാവു കൂടിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള നേതാക്കളുടെ അകാലവിയോഗം മുന്നണിയില്‍ ഏല്‍പിക്കുന്ന ആഘാതത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം വേണ്ടിവരും. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു. ഏതു സമയത്തും കൊടപ്പനയ്ക്കലിലേക്ക് കടന്നു ചെല്ലാനും ഏതു വിഷയവും സംസാരിക്കാനുള്ള ബന്ധം ഉണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെയും മുന്നണിയെയും കൂടുല്‍ കെട്ടുറപ്പോടെ നയിക്കാന്‍ അതു സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് ദുരന്തം: സര്‍ക്കാരിന് കിട്ടിയത് 658.42 കോടി, ചില്ലിക്കാശ് പോലും ചെലവാക്കിയില്ല

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ.

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. കിട്ടിയ പണത്തിൽനിന്ന് ചില്ലിക്കാശ് പോലും ചെലവാക്കിയതുമില്ല.

Continue Reading

kerala

പുതുതായി 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ ഏഴ്, തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്ത്

കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്.

Published

on

സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം.

നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നൽകും.

കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നൽകിയ കരടുനിർദേശങ്ങൾ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.

ആക്ഷേപങ്ങൾ നൽകേണ്ട വിലാസം:

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033. ഫോൺ: 0471 2335030.

Continue Reading

kerala

നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്.

Published

on

സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി.

എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഇനിയുള്ള നാളുകളില്‍ പാര്‍ട്ടി തെറ്റ് തിരുത്തി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസ്യത ഉണ്ടാകാന്‍ ശ്രമിക്കണമെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്‍ നിന്ന് വെട്ടി.

വീണ്ടും ടി ശ്രീകുമാര്‍ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.

Continue Reading

Trending