Connect with us

News

വനിത ടി20 ലോകകപ്പില്‍ ഇന്ന്: ഇന്ത്യ Vs പാകിസ്താന്‍

വനിതാ ടി-20 ക്രിക്കറ്റില്‍ ഇന്ന് അയല്‍ക്കാരുടെ തകര്‍പ്പനങ്കം.

Published

on

ജോഹന്നാസ്ബര്‍ഗ്ഗ്: വനിതാ ടി-20 ക്രിക്കറ്റില്‍ ഇന്ന് അയല്‍ക്കാരുടെ തകര്‍പ്പനങ്കം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ നദീം ദറിന്റെ പാക്കിസ്താനുമായി കളിക്കുന്നു. ഓസ്‌ട്രേലിയന്‍ ആധിപത്യത്തില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമാണിത്. കേപ്ടൗണിലെ അങ്കം വൈകീട്ട് ആറ് മണിക്കാണ്.

നായിക ഹര്‍മനെ കൂടാതെ ഇന്ത്യന്‍ കരുത്ത് സ്മൃതി മന്ദാന, ഷഫാലി വര്‍മ തുടങ്ങിയവരാണ്. ബാറ്റിംഗില്‍ അനുവ സമ്പന്നയാണ് ഹര്‍മന്‍. സമീപകാല ക്രിക്കറ്റില്‍ വലിയ സ്‌ക്കോര്‍ നേടിയ ആത്മവിശ്വാസവും. പാക്കിസ്താനെ തകര്‍ക്കാനാവുമെന്നാണ് ഹര്‍മന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത്. ഇന്ത്യ കിരീടം സ്വന്തമാക്കിയ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിനെ നയിച്ച ഷഫാലി വര്‍മയാണ് ഇന്നിംഗ്‌സിന് തുടക്കമിടുക. ബൗളിംഗില്‍ ദീപ്തി ശര്‍മ, ദേവിക വൈദ്യ എന്നിവരാണ് പ്രധാനികള്‍. പാക്കിസ്താന്‍ ബാറ്റിംഗില്‍ നിദ ദര്‍, മുനീബ അലി എന്നിവര്‍ അപകടകാരികളാണ്. ബൗളിംഗിലും നിദാ ദര്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്.

വിജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറാന്‍ ഇന്ത്യ കൊതിക്കുമ്പോള്‍ വെരുതെ വിടില്ല എന്നതാണ് പാക്കിസ്താന്‍ ലൈന്‍. ഇന്നലെ നടന്ന മല്‍സരത്തില്‍ ഇംഗ്ലീഷ് വനിതകള്‍ ഏഴ് വിക്കറ്റിന് വിന്‍ഡീസ് വനിതകളെ തോല്‍പ്പിച്ചു.

kerala

വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണന്‍, തൊട്ടുമുമ്പ് മോഹനന്‍, നേരത്തേ ജയരാജന്‍. അതിനുമുമ്പ് ബാലന്‍; സിപിഎമ്മിനെതിരെ വി.ടി ബല്‍റാം

ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു. 

Published

on

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രം​ഗത്തെത്തിയതിനു പിന്നാലെ വിമർശനവുമായ കോൺ​ഗ്രസ് നേതാവി വിടി ബൽറാം.

സിപിഎം നേതാക്കൾ നാട് നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് ബൽറാം വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണൻ. തൊട്ടുമുമ്പ് മോഹനനായിരുന്നു. നേരത്തേ ജയരാജൻ. അതിനുമുമ്പ് ബാലൻ.സ്ഥിരമായി ഇടക്കിടെ ഗോവിന്ദൻ.ഇതിനെല്ലാം പുറകിൽ സാക്ഷാൽ വിജയൻ.

പ്രിയ കേരളമേ, ഇനിയെങ്കിലും തിരിച്ചറിയുക. ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്. അബദ്ധങ്ങളല്ല, മനപ്പൂർവ്വമായ ആവർത്തനങ്ങളാണ്. പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്. നാട് നശിപ്പിച്ചേ ഇവർ അടങ്ങൂ. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്. ഇരുന്നിടം മുടിക്കുക.

ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നം. ഇന്നലെകളിൽ അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷി. കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം.

52 വെട്ടിൽ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ ഇവർക്ക് അതൊക്കെ എത്ര നിസ്സാരം! ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവൽക്കരണമാണ്, അതിൽ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാവുന്ന നക്കാപ്പിച്ചകളാണ്.

മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം.

Continue Reading

india

സൂര്യവൻഷി കൊല്ലപ്പെട്ടത് ദലിതനായതിനാൽ: രാഹുൽ ഗാ​ന്ധി

ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ദ​ലി​ത​നും ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നും ആ​യ​തു​കൊ​ണ്ടാ​ണ് സോം​നാ​ഥ് സൂ​ര്യ​വ​ൻ​ഷി​യെ പൊ​ലീ​സ് ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാ​ഹു​ൽ ഗാ​ന്ധി. ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ചി​ല ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ കാ​ണി​ച്ചു. പൊ​ലീ​സ് സൂ​ര്യ​വ​ൻ​ഷി​യെ കൊ​ന്ന​താ​ണ്. ഇ​ത് ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​മാ​ണ്- രാ​ഹു​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 10ന് ​വൈ​കു​ന്നേ​രം മ​റാ​ത്ത്‌​വാ​ഡ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​പു​റ​ത്ത് അം​ബേ​ദ്ക​ർ പ്ര​തി​മ​ക്ക് സ​മീ​പ​മു​ള്ള ഭ​ര​ണ​ഘ​ട​നാ ഫ​ല​കം ന​ശി​പ്പി​ച്ചി​രു​ന്നു.

പ​ർ​ഭാ​നി ശ​ങ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ സൂ​ര്യ​വ​ൻ​ഷി (35) ഉ​ൾ​പ്പെ​ടെ 50 ല​ധി​കം പേ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി. ജി​ല്ല സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ, നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട സൂ​ര്യ​വ​ൻ​ഷി ഡി​സം​ബ​ർ 15ന് ​ആ​ശു​പ​ത്രി​യി​ൽ​വെ​ച്ചാ​ണ് മ​രി​ച്ച​ത്.

പ​ർ​ഭാ​നി അ​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശ​ര​ദ് പ​വാ​ർ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സൂ​ര്യ​വ​ൻ​ഷി​യു​ടെ അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ൻ അ​മ്മ ത​യാ​റാ​യി​ല്ല. സൂ​ര്യ​വ​ൻ​ഷി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ലു​ട​നീ​ളം പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.

Continue Reading

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

Trending