Connect with us

News

വനിത ടി20 ലോക കപ്പ്: ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് 19.6 കോടി

ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്.

Published

on

ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് സമ്മാനത്തുകയായി ലഭിക്കുന്നത് 19.6 കോടി. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയില്‍ ഐസിസി 134 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയതോടെയാണ് മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് വമ്പന്‍ തുക വിജയികള്‍ക്ക് സ്വന്തമാക്കാനാകുന്നത്. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കക്ക് 9.8 കോടി രൂപ ലഭിക്കും.

അവാസന രണ്ട് ടീമുകള്‍ക്ക് പുറമെ സെമി ഫൈനല്‍ കളിച്ച ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകള്‍ക്കും സമ്മാനത്തുകയുണ്ടാകും. ഇന്ത്യക്ക് 2.25 കോടി രൂപയാണ് ലഭിക്കുക. സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനും ഏകദേശം 5.7 കോടി രൂപ വീതം ലഭിക്കും.

നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്താണ്. ദുബൈയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിരുന്നു.

india

‘മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ ഹിന്ദു സ്ത്രീകള്‍ ക്രൂരമായി കൊല്ലെപ്പെടുന്നു’; വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു.

Published

on

മധ്യപ്രദേശിലെ ഒരു മിശ്ര വിവാഹത്തെ ചൂണ്ടി വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എയും ഹിന്ദുത്വ നേതാവുമായ ടി.രാജ. പ്രത്യേക വിവാഹ നിയമപ്രകാരം കലക്ടേറ്റില്‍ അപേക്ഷ നല്‍കിയ ദമ്പതികളുടെ വിവാഹമാണ് വിദ്വേഷത്തിന് ആധാരം.

ജബല്‍പൂരിലെ മുസ്‌ലിം യുവാവും ഇന്‍ഡോറിലെ ഹിന്ദു യുവതിയും കഴിഞ്ഞ ദിവസം വിവാഹത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ചുവടു പിടിച്ചാണ് ബി.ജെ.പി എം.എല്‍.എ പുതിയ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

‘അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ആ മനുഷ്യന്‍ മതംമാറിയോ ഇല്ലെങ്കില്‍ ഇത് ലൗ ജിഹാദാണ്. മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ് ക്രൂരമായ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം.’ എന്ന് രാജ പറയുന്നു.

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു. അതേസമയം, വിവാഹം വിവാദമായതോടെ പൊലീസ് സംരക്ഷണത്തിനായി യുവതി കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ സമാന സാഹചര്യത്തില്‍ മുസ്!ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുപുരുഷന്മാര്‍ക്കും പൊലീസ് സുരക്ഷ ഒരുക്കുമോയെന്നും രാജ ചോദിക്കുന്നു.

തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹം വിവാദമായി മാറുന്നത്. ഇതോടൊപ്പം ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ എരിവ് പകരുകയാണ് ചെയ്തത്. നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയയാളാണ് ബി.ജെ.പി എം.എല്‍.എ ടി.രാജ.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

Published

on

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.

അറസ്റ്റില്‍ നിന്നും നടന്‍ സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കുന്നതിനും നടന് സമയം അനുവദിച്ചു. സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് റിപ്പോര്‍ട്ടിന് മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടത്.

നടന്‍ സിദ്ദിഖ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ളവ നടന്‍ കൈമാറുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നടന്‍ സിദ്ദീഖിന് സെപ്റ്റംബര്‍ 30ന് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം.

Continue Reading

india

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് വിവരം.

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി അനന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Continue Reading

Trending