Connect with us

News

വനിത ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി ഫൈനല്‍: ഇന്ത്യ Vs ഓസീസ്

. പക്ഷേ യഥാര്‍ത്ഥ പോരാട്ടം ഇന്നാണ്.

Published

on

കേപ്ടൗണ്‍: ഇന്ത്യന്‍ പുരുഷ ടീം ആദ്യം നാഗ്പ്പൂരിലും പിറകെ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലും ഓസ്‌ട്രേലിയക്കാരെ മൂന്ന് ദിവസത്തിനകം കശക്കി ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്തിയവരാണ്. പുരുഷ വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഇന്ത്യന്‍ വനിതാ ടീം ഇന്ന് ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഓസീസ് വനിതകളെ നേരിടുന്നു. വനിതാ ക്രിക്കറ്റിലെ അജയ്യരാണ് കങ്കാരുക്കള്‍. അവരെ പ്രയാസപ്പെടുത്തുക എളുപ്പമല്ല. ഇന്ത്യക്ക് ഇത് വരെ ടി-20 ലോകകപ്പ് കിട്ടാതിരിക്കാന്‍ കാരണവും ഓസ്‌ട്രേലിയക്കാര്‍ തന്നെ. 2020 ലെ ഫൈനലില്‍ ഇന്ത്യയെ തരിപ്പണമാക്കിയായിരുന്നു ഓസ്‌ട്രേലിയക്കാര്‍ കിരീടം സ്വന്തമാക്കിയത്. ഇത്തവണയും ഓസ്‌ട്രേലിയന്‍ പ്രേതം ഇന്ത്യയെ വിരട്ടുമോ എന്നതാണ് ചോദ്യം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയ ശേഷം ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഐ.സി.സി അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ സംഘത്തിലെ ചിലരും സീനിയര്‍ സംഘത്തിലെ ചിലരും ചേര്‍ന്നതാണ് ഇന്ത്യന്‍ സംഘം. പാക്കിസ്താനെ തരിപ്പണമാക്കി ആരംഭിച്ച ഇന്ത്യ വിന്‍ഡീസിനെയും മറികടന്ന് ഇംഗ്ലണ്ടിന് മുന്നിലെത്തിയപ്പോള്‍ തല താഴ്ത്തി. എന്നാല്‍ നിര്‍ണായക മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ മഴ നിയമത്തില്‍ കീഴടക്കി. പക്ഷേ യഥാര്‍ത്ഥ പോരാട്ടം ഇന്നാണ്.

കഴിഞ്ഞ ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടന്നപ്പോള്‍ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കാരെ തകര്‍ത്തിരുന്നു. എന്നാല്‍ മെല്‍ബണില്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ 85 റണ്‍സിന് പകരം വീട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും എപ്പോള്‍ ഏറ്റുമുട്ടുമ്പോഴും അതില്‍ തീയും പുകയുമുണ്ടാവാറുണ്ട്. പക്ഷേ വിജയ ശരാശരിയില്‍ എന്നും മുന്നില്‍ ഓസ്‌ട്രേലിയക്കാരാണ്. ഈ ലോകകപ്പില്‍ ഇത് വരെ ഓസ്‌ട്രേലിയ വെല്ലുവിളിക്കപ്പെട്ടിട്ടില്ല. ഇന്ത്യയെ ഇംഗ്ലണ്ട് വെല്ലുവിളിച്ചപ്പോള്‍ ഹര്‍മനും സംഘവും തല താഴ്ത്തിയിരുന്നു.: സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് എന്നിവരാണ് ഇത്തവണ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ഇവരില്‍ റിച്ച മധ്യനിരയില്‍ കരുത്തയാണ്. സ്മൃതി മികവിലായിരുന്നു ഇന്ത്യ അവസാന മല്‍സരം പിന്നിട്ടത്. ഷഫാലി വര്‍മയാണ് ഇന്ത്യക്ക് നല്ല തുടക്കം നല്‍കാറ്. പക്ഷേ സ്ഥിരതയില്‍ ഷഫാലി പിറകിലാണ്. 33, 28, 8, 24 എന്നിങ്ങനെയായിരുന്നു ഷഫാലിയുടെ സ്‌ക്കോര്‍. അണ്ടര്‍ 19 ടീം നായികയില്‍ നിന്നും നല്ല തുടക്കം കിട്ടിയാല്‍ അത് ഉപയോഗപ്പെടുത്താന്‍ ജെമീമക്കും ഹര്‍മന്‍പ്രീതിനും റിച്ചക്കും സ്മൃതിക്കുമാവും. ബൗളിംഗില്‍ രേണുകാ സിംഗാണ് ഇന്ത്യയുടെ കരുത്ത്. മെഗ്‌ലാനിംഗ് നയിക്കുന്ന ഓസീസ് സംഘത്തില്‍ അലീസ ഹീലി, ബെത്ത് മൂണേ, ആഷ്‌ലെ ഗാര്‍ഡ്‌നര്‍ എന്നിവരെല്ലാം കരുത്തരാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

kerala

‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ

പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമനടപടി കാട്ടി സരിന്‍ തന്നെ പേടിപ്പിക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സരിന്‍ പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറുമാസം തുടര്‍ച്ചയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് നഗരസഭയില്‍ താമസിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് – വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം വ്യാജ വോട്ട് തടയുന്നെങ്കില്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടാണ് തടയേണ്ടത്. പാലക്കാട് ജില്ലയില്‍ സരിന്റേത് വ്യാജ വോട്ടാണ്- അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending