Connect with us

More

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി.വി നസീമ ടീച്ചര്‍ അന്തരിച്ചു

രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്

Published

on

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി.വി നസീമ ടീച്ചര്‍ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.കരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ഗഅഠഎ) സംസ്ഥാന ചെയര്‍പേഴ്‌സന്‍ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള നസീമ ടീച്ചര്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹറ മംബാട് പ്രസിഡന്റായും അഡ്വ. പി കുല്‍സു ജനറല്‍ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയില്‍ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കള്‍ അനുശോചിച്ചു. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗശാദ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍, ബശീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല

More

മഴ മുന്നറിയിപ്പില്‍ മാറ്റം; 2 ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Continue Reading

More

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിനിടെ പാലം തകര്‍ന്നു വീണു

പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം

Published

on

കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മാണത്തിനിടെ പാലം തകര്‍ന്നു വീണു. ചൂരാങ്കല്‍ പാലത്തിന് സമീപം ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല

കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികള്‍ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നെങ്കിലും ഓടിമാറിയത് കൊണ്ട് അപകടം ഒഴിവയി. പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമര്‍ന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകര്‍ന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതര്‍ തുടര്‍നടപടികളിലേക്ക് കടന്നിട്ടുണ്ട്.

 

Continue Reading

More

ആള്‍ട്ട് ന്യൂസ് സ്ഥാപകനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്

ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേര്‍ത്തത്

Published

on

ലക്നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി യുപി പൊലീസ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേര്‍ത്തത്. ഇത് ജാമ്യമില്ലാ വകുപ്പാണ്.

അലഹബാദ് ഹൈക്കോടതിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്ത് സുബൈര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ഒക്ടോബര്‍ എട്ടിനാണ് പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ 29ന് സ്വാമി യതി നരസിംഗാനന്ദ് മുസ്ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. സുബൈര്‍ ഇതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ശേഷം ഒക്ടോബര്‍ മൂന്നിന്, നരസിംഗാനന്ദയുടെ പഴയ വീഡിയോ പോസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച്, ചില അനുയായികള്‍ സുബൈറിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇപ്പോള്‍ നടപടികള്‍ കടുപ്പിക്കുന്നത്.

സുബൈറിനൊപ്പം അര്‍ഷാദ് മദാനി, രാഷ്ട്രീയ നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍പും നിരവധി തവണ വിവാദ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയയാളാണ് സ്വാമി യതി നരസിംഗാനന്ദ്. അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരാതിരിക്കാനാണ് തന്റെ മേലുളള ഈ നടപടിയെന്നാണ് സുബൈറിന്റെ ആരോപണം.

 

Continue Reading

Trending