Connect with us

Sports

വുമണ്‍ എന്‍ബിഎ മത്സരങ്ങള്‍ ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോ തത്സമയം സംപ്രേക്ഷണം ചെയ്യും

2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്‌റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും

Published

on

മുംബൈ: ഡബ്ല്യുഎന്‍ബിഎ ലീഗിന്റെ ചരിത്രപരമായ 25ാമത് സീസണ്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൈം അംഗങ്ങള്‍ക്ക് തത്സമയം കാണാനാവുമെന്ന് ആമസോണ്‍ പ്രൈം വീഡിയോയും, വനിതാ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനും (ഡബ്ല്യുഎന്‍ബിഎ) സംയുക്തമായി അറിയിച്ചു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കായിക മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം വിപുലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി 2021 മെയ് മാസത്തിലാണ് ആമസോണും, ഡബ്ല്യുഎന്‍ബിഎയും തമ്മില്‍ ഇതുസംബന്ധിച്ച ബഹുവര്‍ഷ കരാറില്‍ ഏര്‍പ്പെട്ടത്. കരാറിന്റെ ഭാഗമായി ഓരോ സീസണിലും തെരഞ്ഞെടുത്ത ലീഗ് ഗെയിമുകള്‍ ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ് ചെയ്യാന്‍ പ്രൈം വീഡിയോയ്ക്ക് അവകാശമുണ്ടാവും. ഒരു വനിതാ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന് ഇന്ത്യയില്‍ ആദ്യമായാണ് പ്രൈം വീഡിയോയിലൂടെ പ്രത്യേക സ്ട്രീമിങ് അവകാശങ്ങള്‍ ലഭിക്കുന്നത്. ഇതോടെ, ഇന്ത്യയിലെ പ്രൈം അംഗങ്ങള്‍ക്ക് 2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതി മുതല്‍ ആറു മത്സരങ്ങള്‍ കാണാന്‍ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും. ഇന്ത്യയിലെ പ്രൈം വീഡിയോ ഉപഭോക്താക്കള്‍ക്കുള്ള ആദ്യ തത്സമയ സ്‌പോര്‍ട്‌സ് സ്ട്രീമിങ് അനുഭവമായി ഡബ്ല്യുഎന്‍ബിഎ മത്സരങ്ങള്‍ മാറും.

2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്‌റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും. മുന്‍ മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയവര്‍ക്ക് മത്സരത്തിന്റെ മുഴുവന്‍ റീപ്ലേയും ഇംഗ്ലീഷില്‍ ആപ്പില്‍ ലഭിക്കും.

ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ ഞങ്ങളുടെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ വക്താവ് ചൈതന്യ ദിവാന്‍ പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള, ഡബ്ല്യുഎന്‍ബിഎ ഗെയിമുകളുടെ ലോകോത്തര, തടസരഹിത തത്സമയ അനുഭവം, വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ആരാധക അടിത്തറയെ ആനന്ദിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയിലെ ഞങ്ങളുടെ ആരാധകര്‍ക്ക് ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എന്‍ബിഎ ഇന്ത്യയുടെ ഗ്ലോബല്‍ കണ്ടന്റ് ആന്‍ഡ് മീഡിയ ഡിസ്ട്രിബ്യൂഷന്‍ മേധാവി സണ്ണി മാലിക് പറഞ്ഞു. ഈ സഹകരണം ഗെയിമുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നല്‍കുകയും, ഞങ്ങളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കുകയും, ലോകത്തെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് ലീഗുകളിലൊന്നിനെ കുറിച്ച് ആരാധകരെ കൂടുതല്‍ ബോധവത്കരിക്കുകയും ചെയ്യുമെന്നും സണ്ണി മാലിക് കൂട്ടിച്ചേര്‍ത്തു.

2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതിയില്‍ പ്രൈം വീഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍:

തീയതി ഹോം ടീം എവേ ടീം ഇന്ത്യന്‍ സമയം

8/27/2021 വാഷിങ്ടണ്‍ ഡല്ലാസ് 4:30 എ.എം
9/1/2021 മിനെസോട്ട ന്യൂയോര്‍ക്ക് 5:30 എ.എം
9/3/2021 സിയാറ്റില്‍ ന്യൂയോര്‍ക്ക് 7:30 എ.എം
9/8/2021 ഡല്ലാസ് കണക്റ്റികട്ട് 5:30 എ.എം
9/17/2021 അറ്റ്‌ലാന്റ ലോസ് ഏഞ്ചല്‍സ് 4:30 എ.എം

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.

Published

on

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 മെയ് വരെയുള്ള കരാറാണ് ക്ലബുമായി താരം ഒപ്പുവച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോള്‍ യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് മുപ്പതുകാരനായ ഈ താരത്തിനുണ്ട്.

മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെ 2011ലാണ്് താരം തന്റെ വരവ് അറിയിക്കുന്നത്. ഇതുവരെ താരം തന്റെ കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.

പ്രതിരോധ നിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവയെല്ലാം വിശകലനം ചെയ്താണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എടുത്തിരിക്കുന്നത്.

മധ്യനിര നിയന്ത്രിക്കുന്നതിലെ മികവ് ടീമിന് ഏറെ പ്രയോജനപ്പെടുമെന്ന്് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബില്‍ ചേരാനായതില്‍ വളരെ സന്തോഷമുള്ളതായി ദൂസാന്‍ ലഗാറ്റോര്‍ വ്യക്തമാക്കി.

 

Continue Reading

News

മൂന്നാം ഏകദിനം; രാജ്‌കോട്ടില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം

Published

on

രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അയര്‍ലന്റിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. ആദ്യ ബാറ്റിങ്ങുമായി എത്തിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 435 റണ്‍സെടുക്കാനായി. 2011 ല്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 418 റണ്‍സെടുത്ത് റെക്കോര്‍ഡ് കുറിച്ചിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്.

ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും രാജ്കോട്ടില്‍ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 129 പന്തില്‍ പ്രതിക 154 റണ്‍സെടുത്തു. 20 ഫോറുകളും ഒരു സിക്‌സുമാണ് പ്രതികയ്ക്ക് നേടാനായത്. സ്മൃതി മന്ദാന 80 പന്തില്‍ 135 റണ്‍സെടുത്തു. 12 ഫോറും 7 ഏഴ് സിക്സുമാണ് മന്ദാന സ്വന്തമാക്കിയത്.

തുടര്‍ന്ന് മൂന്നാമനായിറങ്ങിയ റിച്ച ഗോഷ് അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയരുകയായിരുന്നു.

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്.

Continue Reading

Sports

പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുടുങ്ങി വമ്പന്മാര്‍

ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ കരുത്തര്‍ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു

Published

on

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ കരുത്തര്‍ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു. നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയില്‍ ആഴ്‌സനലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. എട്ടാം മിനിറ്റില്‍ ക്രിസ് വുഡാണ് നോട്ടിങ്ഹാമിനായി വലചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ മറുപടി ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് 2-2ന് ചെല്‍സിയും സമനിലയിലെത്തി. ചെല്‍സിയാണ് 13ാം മിനിറ്റില്‍ കോള്‍ പാല്‍മറിന്റെ ഗോളിലൂടെ ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുവര്‍ട്ട് പെനാല്‍റ്റിയിലൂടെ ഗോള്‍ തിരിച്ചടിച്ചു. (1-1). 68ാം മിനിറ്റില്‍ ചെല്‍സിയെ ഞെട്ടിച്ച് ആന്റണീ സെമന്‍യോ ബേണ്‍മൗത്തിനായി വലകുലുക്കി. ഒടുവില്‍ ്‌റീസ് ജെയിംസ് ചെല്‍സിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി- ബ്രെന്‍ഡ് ഫോര്‍ഡ് മത്സരം 2-2ന് അവസാനിച്ചു. 66, 78 മിനിറ്റുകളില്‍ ഫില്‍ ഫോഡന്‍ നേടിയ ഇരട്ടഗോളിന്റെ ബലത്തില്‍ 82 മിനിറ്റോളം മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ജയം കൈവിടുന്നത്. 82 ാം മിനിറ്റില്‍ യോനെ വിസ്സയും ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡും ഗോള്‍ നേടിയ ഗോളിലൂടെയാണ് ബ്രെന്‍ഡ്‌ഫോര്‍ഡ് സിറ്റിയെ കുരുക്കിയത്.

പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 47 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി നോട്ടിങ്ഹാം രണ്ടാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ആഴ്‌സനല്‍ മൂന്നാമതും 37 പോയിന്റുായി ചെല്‍സി നാലാമതുമാണ്. 35 പോയിന്റുമായി സിറ്റി ആറാമതാണ്.

Continue Reading

Trending