Connect with us

kerala

വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു; മുകള്‍നിലയില്‍നിന്ന് ചാടിയ മകനും പൊള്ളലേറ്റ പിതാവും ആശുപത്രിയില്‍

ഇടുങ്ങിയ വഴിയായതിനാല്‍ അപകടം നടന്ന വീട്ടിലേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്‍ പ്രയാസമായി

Published

on

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമലയില്‍ ഹോളി മാഗി ഫെറോണ പള്ളിക്കു പിന്നിലുള്ള വീട്ടിലാണ് രാത്രി 12.30ന് തീപിടിച്ചത്. സംഭവത്തില്‍ പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് സെല്‍വരാജനെയും (76) രക്ഷപ്പെടാന്‍ മുകള്‍നിലയില്‍ നിന്ന് താഴേക്ക് ചാടിയ മകന്‍ വിനീഷിനേയും (30) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയ ശേഷം മുകള്‍ നിലയില്‍ നിന്ന് താഴേക്കു ചാടിയത്. ഇടുങ്ങിയ വഴിയായതിനാല്‍ അപകടം നടന്ന വീട്ടിലേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്‍ പ്രയാസമായി.

kerala

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാന് വെട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്.

Published

on

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാനില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനവുമുണ്ട്.

ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ലേഘനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പ്രഥ്വിരാജ് ഹിന്ദു വിരുദ്ധ സിനിമയാണ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും.

 

 

Continue Reading

kerala

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

Published

on

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

Trending