Connect with us

News

മക്കളെ കൊന്നതിന് 20 വര്‍ഷം ജയിലില്‍ കിടന്ന സ്ത്രീക്ക് മാപ്പ്

. മാപ്പ് ലഭിച്ചതുകൊണ്ട് ഫോള്‍ബിഗ് ജയില്‍ മോചിതയാകുമെങ്കിലും ശിക്ഷാവിധി റദ്ദാക്കിയിട്ടില്ല.

Published

on

സിഡ്‌നി: നാല് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഓസ്‌ട്രേലിയക്കാരിയെ വെറുതെവിട്ട് ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റ്. കാത്‌ലീന്‍ മേഗന്‍ ഫോള്‍ബിഗ് എന്ന 55കാരിയെയാണ് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. 2003ല്‍ തന്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്നും നാലാമത്തെ കുട്ടിയെ നരഹത്യ നടത്തിയെന്നുമായിരുന്നു കേസ്.

എന്നാല്‍ കുട്ടികള്‍ മരിച്ചത് സ്വാഭാവിക കാരണങ്ങളാലായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും ഫോള്‍ബിഗ് വാദിച്ചിരുന്നു. 2019ല്‍ നടത്തിയ അന്വേഷണത്തില്‍ ഫോള്‍ബിഗ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും 2022ല്‍ മുന്‍ ചീഫ് ജസ്റ്റിസ് തോമസ് ബാതര്‍സ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ശിക്ഷിവിധി പുന:പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മൂന്ന് കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പുതിയ കണ്ടെത്തല്‍. ഫോള്‍ബിഗിന്റെ കുട്ടികളില്‍ ആരും ഇരുപത് മാസത്തിലേറെ ജീവിച്ചിട്ടില്ല. മാപ്പ് ലഭിച്ചതുകൊണ്ട് ഫോള്‍ബിഗ് ജയില്‍ മോചിതയാകുമെങ്കിലും ശിക്ഷാവിധി റദ്ദാക്കിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘എമ്പുരാന്‍ വലിയ വിജയം കൊണ്ട് വരും’; തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്

സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമാ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം മാര്‍ക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവന്‍ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും ഫിയോക് പ്രതികരിച്ചു. മാര്‍ക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പറഞ്ഞു.

സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തു വന്നിരുന്നു. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്ന് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.

 

Continue Reading

kerala

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

Published

on

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി സിനിമകളില്‍ അഭിനയിച്ച മനോജ് ഭാരതിരാജ അച്ഛന്‍ സംവിധാനം ചെയ്ത താജ് മഹല്‍ എന്ന സിനമിയിലൂടെയായിരുന്നു അരങ്ങേറ്റം. സമുദിരം, അല്ലി അര്‍ജുന, ഈശ്വരന്‍, വിരുമാന്‍ തുടങ്ങി പതിനെട്ടോളം സിനിമകളില്‍ മനോജ് ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്.

പിതാവിന്റെ പാത പിന്തുടര്‍ന്ന്, 2023 ല്‍ മാര്‍കഴി തിങ്കള്‍ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. പിതാവ് ഭാരതിരാജയാണ് ചിത്രം നിര്‍മ്മിച്ചത്. മണിരത്നം, ശങ്കര്‍, ഭാരതിരാജ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായിയിരുന്നു. അതിനുശേഷം വീട്ടില്‍ ചികിത്സയിലായിരുന്നു.

 

 

Continue Reading

kerala

ഉത്തരവില്‍ വരുത്തിയ ഭേദഗതി, ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍: പി.കെ ഫിറോസ്

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കാനും പാര്‍ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Published

on

കോഴിക്കോട് : കേരള സര്‍ക്കാര്‍ ധന ദൃഡീകരണത്തിന്റെ പേര് പറഞ്ഞു ഇറക്കിയ ഉത്തരവില്‍ വരുത്തിയ ഭേദഗതി, ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

അനിവാര്യ തസ്തികള്‍ നിര്‍ണയിക്കേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വകുപ്പ് മേധാവികളുടെ ഇംഗിതത്തില്‍ അല്ല. സാമ്പത്തിക ബാധ്യത ഇല്ലാതെ ജീവനക്കാരെ ജോലിക്ക് വെക്കണം എന്ന നിര്‍ദേശം മനുഷ്യന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതല്ല. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കാനും പാര്‍ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending