Connect with us

kerala

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടര്‍ പിടിയില്‍ പിടിയില്‍

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാരാജിനെയാണ് ഇന്നലെ വൈകിട്ട് വിജിലന്‍സ് സംഘം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്

Published

on

തൊടുപുഴ; ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടര്‍ ചികിത്സ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ വനിത ഗൈനക്കോളജിസ്റ്റ് പിടിയില്‍. ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാരാജിനെയാണ് ഇന്നലെ വൈകിട്ട് വിജിലന്‍സ് സംഘം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയെ ചികിത്സിക്കുന്നതിനാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയ ഫീസെന്ന പേരില്‍ 500 രൂപ വാങ്ങി. തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കം ചെയ്തു. എന്നാല്‍ തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
ഇന്നലെ വൈകിട്ട് വിജിലന്‍സ് നല്‍കിയ 3500 രൂപ പരാതിക്കാരന്‍ ഡോക്ടറുടെ വീട്ടില്‍ എത്തിച്ചു നല്‍കി. ഇതു വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.

ഡിവൈ.എസ്.പി. ഷാജു ജോസ്, സി.ഐമാരായ ഡിക്‌സണ്‍ തോമസ്, മഹേഷ് പിള്ള, കെ.ആര്‍.കിരണ്‍, കെ.ജി.സഞ്ജയ്, സ്റ്റാന്‍ലി തോമസ്, ഷാജി കുമാര്‍, സനല്‍ ചക്രപാണി, കെ.എന്‍.സന്തോഷ്, കൃഷ്ണകുമാര്‍, രഞ്ജിനി, ജാന്‍സി, സുരേഷ് കുമാര്‍, സന്ദീപ് ദത്തന്‍, ബേസില്‍ പി.ഐസക്ക്, മൈതീന്‍, നൗഷാദ്, അജയ് ചന്ദ്രന്‍, അരുണ്‍ രാമകൃഷ്ണന്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം

ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പരാമർശമുള്ളതായി സൂചന

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും   പ്രേരണയായത് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണ ശ്രമം ദിവ്യ നടത്തിയതായി കുറ്റപത്രത്തിൽ പരാമർശം. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പരാമർശമുള്ളതായി സൂചന.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. ഈ പശ്ചാതലത്തിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് എതിരെ .ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിക്കുക.. അനുബന്ധ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും ഉൾപ്പെടെ നൂറോളം പേജുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. കണ്ണൂർ ജില്ല കളക്ടർ, കളക്ട‌റേറ്റിലെ ജീവനക്കാർ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയയാൾ, നവീൻ ബാബുവിന്റെ ഭാര്യ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുമായി അടുപ്പമുണ്ടായിരുന്ന ജീവനക്കാരുടെ ഉൾപ്പടെ മൊഴി ഉൾപ്പ രേഖപ്പെടുത്തിട്ടുണ്ട് .

കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൽ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതായാണ് കുറ്റപത്രത്തിൽ പരാമർശം . കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത പി പി ദിവ്യ ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ അംഗീകാരം മാസങ്ങളോളം വൈകിപ്പിച്ചതിന് നവീൻ ബാബുവിനെ വിമർശിച്ചു. അദ്ദേഹം വൈകിയാണ് പെട്രോൾ പമ്പിന് അനുമതി നൽകിയതെന്ന് അവർ പറഞ്ഞു. സ്ഥലം മാറ്റം ലഭിച്ച ശേഷം പെട്ടെന്നുള്ള അനുമതി നൽകിയതിന് പിന്നിലെ കാരണങ്ങൾ തനിക്ക് അറിയാമെന്ന് പി പി ദിവ്യപ്രസംഗത്തിൽ സൂചിപ്പിച്ചു. അത് വരും ദിവസം പുറത്ത് വിടുമെന്നും ദിവ്യ പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

യാത്രയയപ്പ് ചടങ്ങിലേക്ക് പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ് എന്ന പരാമർശവും കുറ്റപത്രത്തിലുണ്ട്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. നവീൻ ബാബുവിന്‍റെ രണ്ട് ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

Continue Reading

kerala

ലഹരിയ്‌ക്കെതിരേ യുഡിഎഫ് ഉപവാസസമരം: ലഹരിയുടെ തലസ്ഥാനമായി കേരളം മാറിയെന്ന് വി.ഡി സതീശന്‍

ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം പി പറഞ്ഞു.

Published

on

ഇന്ത്യയിലെ ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍.’സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം പി പറഞ്ഞു.

നോ ക്രൈം നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുവാന്‍ യുഡിഎഫ് ലഹരി വ്യാപനത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ ഉപവാസ സമരം സംഘടിപ്പിച്ചത്. ലഹരി വ്യാപനത്തിന്റെ ആഴവും വ്യാപ്തിയും വിശദീകരിച്ച  ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ വിമര്‍ശനത്തിന്റെ ചൂണ്ടുവിരല്‍ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും എതിരെ തന്നെ ഉണ്ടാകുമെന്നദ്ദേഹം പറഞ്ഞു.രാഷ്ട്രീയ രക്ഷാകര്‍തൃത്വമാണ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നും ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രിയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുംഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന നിലയാണെന്ന് യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കുറ്റപ്പെടുത്തി.

ലഹരി വ്യാപനം തടയുന്നതില്‍ പോലീസും എക്സൈസും സമ്പൂര്‍ണ്ണ പരാജയമായി മാറുന്നതും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടി സംഘടിപ്പിച്ച ഉപവാസത്തില്‍ യുഡിഎഫ് ലെ സമുന്നത നേതാക്കളും എംപിമാരും എംഎല്‍എമാരും നൂറ് കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു

Continue Reading

kerala

ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.

Published

on

താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.

നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തി. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും തമ്മിൽ മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് പകയുണ്ടാവാൻ കാരണമായത്.

ഷഹബാസ് ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലുമാണ് ഷഹബാസ് ഉപയോഗിച്ച ഫോൺ പരിശോധിച്ചത്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും ,അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചിരുന്നു. അതേസമയം കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും കെഎസ്‌യു-എംഎസ്എഫ്‌ പ്രതിഷേധമുണ്ടായി.

Continue Reading

Trending