Connect with us

FOREIGN

വയര്‍, ട്യൂബ് 2024 എക്‌സ്‌പോ: 132 ഇന്ത്യന്‍-യുഎഇ കമ്പനികള്‍ പങ്കെടുക്കും

യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

Published

on

ദുബൈ: ലോകോത്തര ഇരട്ട പ്രദര്‍ശനങ്ങളായ ‘വയര്‍ & ട്യൂബ് 2024’ ഏപ്രില്‍ 15 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകരായ മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് ജിഎംബിഎച്ച് അധികൃതര്‍ ദുബായില്‍ അറിയിച്ചു. യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ഈ രണ്ടു പ്രദര്‍ശനങ്ങളും മിഡില്‍ ഈസ്റ്റിലെ കമ്പനികള്‍ക്ക് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും ആഗോള കമ്പനികളുമായി പങ്കാളിത്തത്തിലൂടെ വ്യവസായത്തെ നവീകരണത്തിനും സുസ്ഥിരതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വേദിയും നേട്ടവുമായിരിക്കുമെന്ന് മെസ്സ് ഡ്യൂസല്‍ഡോര്‍ഫ് ജിഎംബിഎച്ച് ടെക്‌നോളജീസ് ഗ്‌ളോബല്‍ പോര്‍ട്‌ഫോളിയോ ഡയറക്ടര്‍ ഫ്രെഡറിക് ജോര്‍ജ് കെഹ്‌റര്‍ പറഞ്ഞു.

ഇന്ത്യയില്‍  നിന്നും യുഎഇയില്‍ നിന്നുമടക്കമുള്ള കമ്പനികള്‍ക്ക് തങ്ങളുടെ ആഗോള പങ്കാളികളുമായി ചേരാന്‍ മികച്ച അവസരമാണിത്. വയര്‍, ട്യൂബ് ആഗോള വിപണി 2021ല്‍ 330 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 5 ശതമാനം സിഎജിആറില്‍ 2026ഓടെ 420 ബില്യണ്‍ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
മിഡില്‍ ഈസ്റ്റിലെ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വയര്‍, കേബിള്‍സ്, ട്യൂബ് വ്യവസായം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ലാഭവിഹിതം കൊയ്യുന്നത് ലോകത്തിലെ പ്രമുഖ ഇരട്ട വ്യാപാര മേളയില്‍ പങ്കെടുത്ത് തങ്ങളുടെ കയറ്റുമതി സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

എണ്ണ, വാതകം, ടെലികോം, നിര്‍മാണം, വ്യാവസായിക ഉല്‍പാദനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശക്തവും അല്‍ഭുതകരവുമായ വളര്‍ച്ചയോടെ മിഡില്‍ ഈസ്റ്റ് നിലവില്‍ വയര്‍, കേബിര്‍, ട്യൂബ് തുടങ്ങിയ വ്യവസായങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഗള്‍ഫ്, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ 45 വിപണികളിലേക്ക് 60 ശതമാനത്തിലധികം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഡുകാബ് (ദുബൈ കേബിള്‍സ്) ഉള്‍പ്പെടെ യുഎഇയില്‍ നിന്നും പ്രദര്‍ശകര്‍ സാന്നിധ്യമറിയിക്കും. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് പങ്കാളികള്‍. ഇന്ത്യ, യുഎഇ, യുഎസ്, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍-സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 60 രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് 1 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഏകദേശം 2,000 പ്രദര്‍ശകരുണ്ടാകും.

FOREIGN

കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ആ​ദ​രം

Published

on

യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്‌ ഡെ​സ്‌​കി​ൽ വ​ള​ന്റി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ദു​ബൈ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ദ​ര​വ് ന​ൽ​കി.

കോ​ൺ​സു​ലേ​റ്റ് ഹാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് ശി​വ​ൻ പ്ര​ശം​സ​പ​ത്രം കൈ​മാ​റി. അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് വെ​മ്മ​ര​ത്തി​ൽ, ഹം​സ ന​ടു​വ​ണ്ണൂ​ർ, ദു​ബൈ കെ.​എം.​സി.​സി വി​മ​ൻ​സ് വി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ഫി​യ മൊ​യ്‌​ദീ​ൻ, ട്ര​ഷ​റ​ർ ന​ജ്മ സാ​ജി​ദ്, ഷാ​ജി​ത ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

നാ​ല് മാ​സം നീ​ണ്ട പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന വ​ള​ന്റി​യ​ർ​മാ​ർ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് അ​വ​ര​വ​രു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ കാ​ഴ്ച​വെ​ച്ച​ത്.

3000 പേ​രെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സാ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റി​ന് പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന 100ഓ​ളം പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ദു​ബൈ കെ. ​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Continue Reading

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

Trending