Connect with us

News

യു.എസില്‍ അതിശൈത്യം; ഇരുട്ടില്‍ തപ്പി ജനം

വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്.

Published

on

വാഷിങ്ടണ്‍: ശീതക്കൊടുങ്കാറ്റില്‍ തണുത്തു മരവിച്ച് അമേരിക്കന്‍ ജനത. മഞ്ഞുവിസ്‌ഫോടനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തില്‍ 19 മരണങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും 25 കോടി ആളുകള്‍ ദുരിതത്തിലാണ്. മൊണ്ടാന സംസ്ഥാനത്തെ എല്‍പാര്‍ക്കില്‍ അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. മിഷിഗണിലെ ഹെല്‍ നഗരവും തണുത്തുറഞ്ഞിരിക്കുകയാണ്.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ആഘോഷിക്കുന്ന യു.എസില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കൊടുംതണുപ്പിനോടൊപ്പം മഞ്ഞുവീഴ്ചയും തണുത്തുറയുന്ന മഴയും വെള്ളപ്പൊക്കവും കൂടിയായതോടെ അവധിക്കാലം ദുരിതപൂര്‍ണമായി. യു.എസ് ജനതയില്‍ 60 ശതമാനവും അതിശൈത്യത്തിന്റെ പിടിയിലാണ്. വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്. അമേരിക്കക്ക് അകത്തും പുറത്തേക്കുമുള്ള 5900 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. ഒഹിയോ ടേണ്‍പൈക്കില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു.

 

india

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്; വി.ഡി സതീശന്‍

നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍

Published

on

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തതനായ നേതാവായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Continue Reading

kerala

അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്; രാഹുല്‍ ഗാന്ധി

എനിക്ക് നഷ്ടമായത് എന്റെ ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുല്‍ ഗാന്ധി

Published

on

ഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞു. ‘അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെ്‌റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓര്‍ക്കു’ മെന്നും രാഹുല്‍ കുറിച്ചു.

ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്ക് തീരാ നഷ്ട്മാണ്. ഇനിയൊരു ഓര്‍മ്മയായി മാറാന്‍ പോകുന്ന മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ അനുശോചിച്ചു.

Continue Reading

kerala

കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണു, വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം

ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്

Published

on

ചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണ വീട്ടമ്മ ശരീരത്തിലൂടെ ലോറി കയറി ദാരുണമായി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.

എം.സി റോഡില്‍ മുരുക്കുമണ്ണില്‍ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിര്‍ദിശയില്‍ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു.

ഷൈലയുടെ മകന്റെ വീടാണ് മുരുക്കുമണ്ണില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമായത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭര്‍ത്താവ്: ഇസ്ഹാഖ്‌റാവുത്തര്‍. മക്കള്‍: സിയാദ്, അന്‍ഷാദ്, അന്‍സാര്‍. മരുമകള്‍: നസീഹ.

Continue Reading

Trending