Connect with us

Video Stories

ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കുമോ?; പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം

ഏകീകൃത സിവില്‍ കോഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം.

Published

on

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി തന്നെ അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അതീവ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏകീകൃത സിവില്‍ കോഡിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ തന്നെ എതിര്‍പ്പുമായി പരസ്യമായി രംഗത്തുണ്ട്.

നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തില്‍ ഭരണ കക്ഷിയംഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോത്ര വിഭാഗങ്ങളെയും, ക്രിസ്ത്യന്‍ സമുദായത്തെയും സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സംഘം വ്യക്തമാക്കിയെങ്കിലും ആഭ്യന്തര മന്ത്രാലയം ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സുശീല്‍ മോദിയും ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കുക എന്ന ആലോചന മുന്‍പോട്ട് വച്ചിരുന്നു. എന്നാല്‍ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കുമെന്ന പ്രചാരണം മറ്റുള്ളവര്‍ക്കിടയിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘടകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന കടുത്ത എതിര്‍പ്പിനെ എങ്ങനെ മറികടക്കുമെന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. അതേ സമയം ഉത്തരാഖണ്ഡ് സിവില്‍കോഡിന്റെ കരട് അടുത്ത ശനിയാഴ്ച ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷയായ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തോളം ആളുകളെ നേരില്‍ കണ്ട് അഭിപ്രായം തേടിയാണ് കരട് തയ്യാറാക്കിയത്. ഏകീകൃത സിവില്‍ കോഡില്‍ നിന്നും ഗോത്ര വിഭാഗങ്ങളേയും ക്രിസ്ത്യാനികളേയും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ നാഗലന്‍ഡ് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തതോടെ കേന്ദ്രത്തിന് സിവില്‍ കോഡ് കൊണ്ടു വരുന്നതിന് പിന്നിലെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്ന് വ്യക്തമാണ്. മണിപ്പൂര്‍ അടക്കം കേന്ദ്രം കടുത്ത പ്രതിരോധത്തിലായതോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രം ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending