Connect with us

india

ബി.ജെ.പി അങ്ങനെ ചെയ്യുമോ; ട്രോളി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര

ബി.ജെ.പിയെ ട്രോളി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയെ ട്രോളി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. നിലവിലുള്ള ചുരുക്കം പേരുടെ കാലാവധി കഴിയുന്നതോടെ പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് ഒരൊറ്റ മുസ്‌ലിം ജനപ്രതിനിധി പോലുമുണ്ടാകില്ലെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ‘ബി.ജെ.പിക്ക് രാജ്യസഭയിലോ ലോകസഭയിലോ ഒരു മുസ്‌ലിം എം.പി പോലുമുണ്ടാകില്ല. 31 സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ അവര്‍ക്ക് ഒരു മുസ്‌ലിം എം.എല്‍.എ പോലുമില്ല. ജനസംഖ്യയുടെ 15 ശതമാനത്തിന് ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രാതിനിധ്യമില്ല. സത്യമായും ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു അവര്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു

രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Published

on

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നിര്‍മാണ ശാലയുടെ കെട്ടിടത്തിലെ നാല് മുറികള്‍ തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത

Published

on

ചണ്ഡീഗഡ്: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു. ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്.

പഞ്ചാബിലെ ബര്‍ണാലയില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡുകളിലേക്കുള്ള കാഴ്ച്ച മറക്കും വിധമുണ്ടായ മൂടല്‍ മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബസിലുള്ളവര്‍.

Continue Reading

india

റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട 120 കോടി രൂപ വകയിരുത്തിയ അഴിമതിയെ കുറിച്ച് മുകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

on

ഛത്തീസ്ഗഢില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജാപൂര്‍ ജില്ലയില്‍ ഇന്നലെയാണ് പ്രാദേശിക വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ ആയ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി ഒന്നുമുതല്‍ മുകേഷിനെ കാണാതായിരുന്നു. തുടര്‍ന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്.

ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട 120 കോടി രൂപ വകയിരുത്തിയ അഴിമതിയെ കുറിച്ച് മുകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് നിര്‍മാണത്തിന്റെ കരാറുകാരനായ കോണ്‍ട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാര്‍ത്ത നല്‍കിയത്. വാര്‍ത്തക്ക് പിന്നലെ കോണ്‍ട്രാക്ടറെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ കാണാതായത്.

ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. മുകേഷിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോണ്‍ട്രാക്ടറുടെ സഹോദരന്‍ റിതേഷ് മുകേഷിനെ കണ്ടതായി യുകേഷ് പൊലീസിനെ അറിയിച്ചു. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊക്കാലിറ്റിയിലുള്ള വാട്ടര്‍ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending