Connect with us

india

മഹാ കുംഭമേളയില്‍ ജോലി ചെയ്ത 4 ലക്ഷം യുവാക്കള്‍ വീണ്ടും ജോലിക്കായി 144 വര്‍ഷം കാത്തിരിക്കുമോ?; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും മഹോബയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു

Published

on

യുപി സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. മഹാ കുംഭമേളയില്‍ മോട്ടോര്‍ സൈക്കിള്‍ റൈഡേഴ്സ് ആയി ജോലി ചെയ്ത നാല് ലക്ഷം യുവാക്കള്‍ വീണ്ടും ജോലിക്കായി 144 വര്‍ഷം കാത്തിരിക്കുമോ എന്ന് യുപി സര്‍ക്കാരിനോടെ അഖിലേഷ് ചോദിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും മഹോബയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു.

” മഹാകുംഭമേളയില്‍ ഭക്തരെ യാത്ര ചെയ്യാന്‍ സഹായിക്കുന്നതിന് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന നാല് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായി യുപി മുഖ്യമന്ത്രി പറയുന്നു. ഇതിനര്‍ത്ഥം 144 വര്‍ഷം കാത്തിരിക്കണോ അതേ ജോലി ലഭിക്കാനെന്ന് അഖിലേഷ് ചേദിച്ചു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടുത്ത പൂര്‍ണ്ണ മഹാകുംഭത്തെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.

മഹാകുംഭ മേളക്ക് ശേഷം നിരവധി പേരെ കാണാതായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കാണാതായവരുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.

‘നിങ്ങള്‍ പ്രയാഗ്രാജ് സന്ദര്‍ശിക്കുകയാണെങ്കില്‍, ഇപ്പോഴും പൊലീസ് സ്റ്റേഷനുകള്‍ക്കും ആശുപത്രികള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും പുറത്ത് പോസ്റ്ററുകള്‍ പതിച്ചതായി കാണാം. മഹാ കുംഭമേള അവസാനിച്ചു, പക്ഷേ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 900ഓളം പേരെ ഇപ്പോഴും കാണാനില്ല’- അഖിലേഷ് വ്യക്തമാക്കി. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ തോല്‍വി നേരിടേണ്ടിവരുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡീഷയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണം; പൊലീസിന്റെ നരനായാട്ടെന്ന് റിപ്പോര്‍ട്ട്

6റ് അഭിഭാഷകരും ഒരു സാമൂഹ്യപ്രവര്‍ത്തകനും അടങ്ങുന്ന ഏഴംഗ വസ്തുതാ പരിശോധനാ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Published

on

ഒഡീഷയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് വസ്തുതാ പരിശോധനാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന് നല്‍കിയ പരാതിക്ക് പിന്നാലെ നിയോഗിച്ച 6റ് അഭിഭാഷകരും ഒരു സാമൂഹ്യപ്രവര്‍ത്തകനും അടങ്ങുന്ന ഏഴംഗ വസ്തുതാ പരിശോധനാ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുട്ടികളെ വലിച്ചിഴക്കുകയും, സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Continue Reading

india

വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി

ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സര്‍ക്കാര്‍ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്.- കപില്‍ സിബല്‍ വാദിച്ചു.

എഴുപതിലധികം ഹരജികളാണ് ഭേദഗതിക്കെതിരെ സുപ്രിംകോടതിക്ക് മുന്നിലുള്ളത്. നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നല്‍കണമെന്നുമാണ് ഹരജികളിലെ ആവശ്യം. വഖഫ് ജെപിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എംപിമാരും രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളും വിവിധ പാര്‍ട്ടികളുമാണ് നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ളത്. വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടികാട്ടി ഗുരുദ്വാരസിങ് സഭ പ്രസിഡന്റ് ദയാസിങ്ങും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ അനുകൂലിച്ച് കേസില്‍ കക്ഷി ചേരാന്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

india

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശം; ബാബാ രാംദേവിനെതിരെ പരാതി നല്‍കി ദിഗ് വിജയ് സിങ്

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ

Published

on

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാബാ രാംദേവിനെതിരെ പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകള്‍ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ. രാംദേവ് ഹംദാര്‍ദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാം. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം- ദിഗ് വിജയ് സിങ് പറഞ്ഞു

മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരന്‍ രാംദേവ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളും നിര്‍മിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും ആചാര്യകുലവും നിര്‍മിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും’ -എന്നാണ് രാംദേവ് പറഞ്ഞത്.

Continue Reading

Trending