Connect with us

india

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം തടയും: വി. ഡി സതീശൻ

കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതത്തിന്റെ യഥാർത്ഥ മുഖം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. ഇത്തരം ധർമ്മ സ്ഥാപനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നീക്കത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തടയുമെന്ന്’ പ്രതിപക്ഷനേതാവ് പറഞ്ഞു.

‘രാജ്യത്തെ വഖഫ് നിയമങ്ങൾ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയുമെന്നും വി. ഡി സതീശൻ പ്രഖ്യാപിച്ചു. മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റ് ശക്തികൾ കടന്നുവരാനുള്ള ഏത് നീക്കത്തെയും ഒന്നിച്ചു നേരിടണമെന്നും ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ഒട്ടേറെ കടമകൾ നിറവേറ്റാനുണ്ടെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയില്‍ അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയാക്കിയതിന് ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനം, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബദ്ധിച്ചു

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

Published

on

ഉത്തര്‍പ്രദേശില്‍ 16 കാരനായ ദളിത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ 16 കാരനെ കൂട്ടമായി ആക്രമിച്ചുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യു.പിയില്‍ ദിനംപ്രതി ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

സെപ്റ്റംബറില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുയും ചെയ്ത കേസില്‍ രണ്ട് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തസീന്‍, ഷാലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് സിഖേദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യു.പിയിലെ ബന്ദ ജില്ലയിലെ ഒരു കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവതി മര്‍ദനം നേരിട്ടിരുന്നു. യുവതിയെ ജാതീയമായി അധിക്ഷേപിച്ച ഉയര്‍ന്ന ജാതിക്കാരനായ കര്‍ഷകനും മകനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി ജസ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രതികരിക്കുകയുണ്ടായി.

Continue Reading

india

മുസ്‍ലിം സ്ത്രീകൾ ഹിന്ദുക്കൾക്ക് മൈലാഞ്ചിയിടരുത്; മൈലാഞ്ചിയിലും വര്‍ഗീയ വിഷം പുരട്ടി തീവ്രഹിന്ദുത്വവാദികൾ- വിഡിയോ

ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ​ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.

Published

on

ഹൈന്ദവ വ്രതാനുഷ്ഠാന ആ​ഘോഷമായ കർവ ചൗത്തിനോടനുബന്ധിച്ച് പ്രകോപന നീക്കവുമായി തീവ്രഹിന്ദുത്വവാദികൾ. ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ​ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.

മുസ്‍ലിം മൈലാഞ്ചി ആർട്ടിസ്റ്റുകൾക്ക് മുന്നിൽ മൈലാഞ്ചിയിടാനിരുന്ന ഹിന്ദു സ്ത്രീകളെ ഒരുസംഘം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. മൈലാഞ്ചി ആർട്ടിസ്റ്റുകളെയും ഇവർ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

കർവാ ചൗത്തിൽ മുസ്‍ലിംകളിൽനിന്ന് മൈലാഞ്ചി അണിയരുതെന്ന് ഏതാനും വർഷങ്ങളായി ബി.ജെ.പി നേതാക്കളടക്കമുള്ളവർ ഹിന്ദുസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത്തവണ ​മൈലാഞ്ചിയിട്ടാൽ​ കൈ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ തീവ്രവാദികൾ ’ലാത്തിപൂജ’യും സംഘടിപ്പിച്ചിരുന്നു.

കർവ ചൗത്തിൽ ഏതെങ്കിലും മുസ്‍ലിം വ്യക്തി ഐഡൻറിറ്റി മറച്ചുവെച്ച് ‘മെഹന്ദി ജിഹാദ്’ നടത്തിയാൽ കുറുവടി ഉപയോഗിച്ച് പാഠം പഠിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പറയുന്നു. ആഘോഷ വേളയിൽ ഏതെങ്കിലും മുസ്‍ലിം യുവാക്കൾ ഹിന്ദു സ്ത്രീകൾക്ക് മെഹന്ദി പുരട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് ക്രാന്തി സേന വിമൻസ് ഫ്രണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.

ഹിന്ദു സ്ത്രീകളുടെ കൈത്തണ്ടയിൽ മെഹന്ദിയിടുന്നത് കൂടുതലും മുസ്‍ലിം യുവാക്കളാണെന്നും അവർ മെഹന്ദി കലാകാരന്മാരല്ല, ലവ് ജിഹാദികളാണെന്നും മുസഫർനഗർ വർഗീയ കലാപത്തിൽ കോടതി ശിക്ഷിച്ച ഖത്തൗലി എംഎൽഎ വിക്രം സൈനി ആരോപിച്ചിരുന്നു. സ്ത്രീകൾ വീട്ടിലിരുന്ന് മൈലാഞ്ചിയണിയണം എന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്.

കഴിഞ്ഞവർഷം മുസാഫർനഗറിൽ വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ ഹിന്ദു സ്ത്രീകൾ നടത്തുന്ന “മെഹന്ദി ബൂത്തുകൾ” തുറന്നിരുന്നു. “ഞങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും മുസ്‍ലിംകളിൽ നിന്ന് അകറ്റി നിർത്താൻ നിരവധി നടപടികൾ സ്വീകരിക്കുന്നു.

മുസഫർനഗർ നഗരത്തിൽ ബജ്റംഗ്ദൾ 13 ബൂത്തുകൾ തുറന്നിട്ടുണ്ട്. അവിടെ ഞങ്ങളുടെ പെൺമക്കളാണ് ഹിന്ദു സ്ത്രീകളുടെ കൈപ്പത്തികളിൽ മെഹന്ദിയിടുന്നത്. അഹിന്ദുക്കൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിലും മെഹന്ദി ബൂത്തുകളിലും ജാഗ്രത പാലിക്കാൻ ഞങ്ങളുടെ എട്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്’ -വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി പറഞ്ഞു.

വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി പ്രാർത്ഥിച്ച് ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുന്നതാണ് കർവ ചൗത്തിലെ പ്രധാന ആരാധന. പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു. സൂര്യോദയം മുതൽ ച​​​​​ന്ദ്രോദയം വരെയാണ് ഉപവാസം. ഇതിന് മുന്നോടിയായാണ് തലേന്ന് മൈലാഞ്ചിയണിയുന്നത്.

പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ എന്നിവ വാങ്ങാനും മൈലാഞ്ചിയണിയാനും കർവ ചൗത്തിന്റെ തലേന്ന് വൈകുന്നേരം മുതൽ നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുക. മനോഹരമായ ഡിസൈനുകളിൽ മൈലാഞ്ചിയിടാൻ മുസ്‍ലിം സ്ത്രീകൾ നടത്തുന്ന മെഹന്ദി സ്റ്റാളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതും കാണാം.

ഭോപ്പാലിലെ ന്യൂ മാർക്കറ്റിൽ കർവ ചൗത്ത് പ്രമാണിച്ച് മെഹന്ദി സ്റ്റാൾ നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സൗഹാർദത്തിന്റെ ഈ മനോഹാരിത ഇല്ലാതാക്കാനാണ് വിദ്വേഷത്തിന്റെ വിഷം കലർത്താൻ ചിലർ ഇറങ്ങിത്തിരിച്ചതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

ബിജെപി സീറ്റ് വാ​ഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും മകനും അറസ്റ്റില്‍

കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് രണ്ട് കോടിയിലേറെ രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി. 

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സഹോദരനും ബി.ജെ.പി. നേതാവുമായ ഗോപാല്‍ ജോഷി അറസ്റ്റില്‍. ജെ.ഡി.എസ് മുന്‍ എം.എല്‍.എ ദേവാനന്ദ ചവാന്റെ പങ്കാളി സുനിത ചവാന്റെ പരാതിയിലാണ് നടപടി.

കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് രണ്ട് കോടിയിലേറെ രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.

വടക്കന്‍ കര്‍ണാടകയില്‍ തനിക്ക് ജെ.ഡി.എസിന്റെ ഭാഗമായി സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാതെ പോയപ്പോള്‍ തന്റെ നിരാശ തിരിച്ചറിഞ്ഞ് ഗോപാല്‍ ജോഷി തന്നെ വിളിച്ച് വിജയപുരയില്‍ സീറ്റ് ലഭിക്കുമെന്ന് അറിയിക്കുകയായിരുന്നു എന്ന് സുനിത പറയുന്നു. ഈ സമയത്ത് 25 ലക്ഷം രൂപ ഗോപാല്‍ ജോഷിക്ക് നല്‍കിയിരുന്നെന്നും പിന്നീട് അദ്ദേഹം മൂന്ന് കോടി ആവശ്യപ്പെട്ടെന്നും സുനിതയുടെ പരാതിയില്‍ പറയുന്നു.

നിലവില്‍ വിജയപുരയിലെ എം.പിക്ക് അസുഖമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതെന്നും സുനിത പറയുന്നു. എന്നാല്‍ സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടെന്നും പക്ഷെ അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നും സുനിത പറയുന്നു.

എന്നാല്‍ കേസില്‍ തന്റെ പങ്കാളി ദേവാനന്ദ് ചവാനോ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിക്കോ, അമിത് ഷാക്കോ പങ്കില്ലെന്നും അവരുടെ പേരുകള്‍ കേസിലേക്ക് വലിച്ചിഴക്കരുതെന്നും സുനിത പറയുന്നു. ഗോപാല്‍ ജോഷി പ്രഹ്ലാദ് ജോഷിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോലാപൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ഗോപാല്‍ ജോഷിയെ ഹുബ്ബളിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. പിന്നീട് കേഷ്വാപൂര്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മറ്റൊരു പ്രതിയായ വിജയലക്ഷ്മി ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപാല്‍ ജോഷിയുടെ മകന്‍ അജയ് ജോഷിയും ഈ കേസിലെ പ്രതിയാണ്. എന്നാല്‍ ഇയാളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

അതേ സമയം താനും സഹോദരനും തമ്മില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേര്‍പിരിഞ്ഞതാണെന്നും സഹോദരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Continue Reading

Trending