Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുക്കും: പി.എം.എ സലാം

ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല

Published

on

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം പിടിച്ചു വെക്കുന്ന സർക്കാർ നടപടി ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നതായി മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം ആരോപിച്ചു. ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല.

തന്മൂലം പാലിയേറ്റീവ് പരിചരണ പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളും അടിസ്ഥാന വികസന പ്രവർത്തനങ്ങളും വഴിമുട്ടിയിരിക്കയാണ്. പ്രാദേശിക സർക്കാറുകളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്ന സമീപനമാണ് ഇടതു സർക്കാർ തുടക്കം മുതൽ സ്വീകരിച്ചു വരുന്നത്. ഈ വർഷം സ്ഥിതി കൂടുതൽ ഗുരുതരമാണ്.

ഫണ്ട് എന്ന് ലഭിക്കും എന്നതിൽ പോലും വ്യക്തതയില്ല.തുടർച്ചയായി രണ്ടാം വർഷവും റോഡ്‌ മെയിന്റനൻസ്‌ ഗ്രാന്റ്‌ വെട്ടിക്കുറച്ചിരിക്കയാണ്.
162 ഗ്രാമ പഞ്ചായത്തുകളുടെയും 11 മുനിസിപ്പാലിറ്റിയുടെയും റോഡ്‌ ഫണ്ടിലാണ് കുറവ്‌ വരുത്തിയിരിക്കുന്നത്.

ഭരണ സമിതി അംഗീകരിച്ച്‌ ഡി പി സിക്ക്‌ സമർപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം സാങ്കേതികാനുമതിക്കായി സമർപ്പിക്കാനിരിക്കെയാണ് ഫണ്ട്‌ വെട്ടിക്കുറച്ചത്‌. ഇതോടെ എല്ലാ നടപടിയും പൂർത്തീകരിച്ച പദ്ധതികൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. പിടിച്ചു വെച്ച ഫണ്ട് ഉടൻ അനുവദിക്കണമെന്നുo വെട്ടിക്കുറച്ച മെയിന്റനൻസ് ഗ്രാന്റ് പുസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശസ്ഥാപനങ്ങളെ ഇരയാക്കരുത്.
രാജ്യത്തിന് മാതൃകയായ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തെ സർക്കാർ ഗൗരവപൂർവം പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേത്യത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Published

on

പാലക്കാട് അടക്കമുള്ള ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ഏതൊരു രാഷ്ട്രീയ പാർട്ടിയിലെയും നേതൃത്വം ഉത്തരവാദിത്തം കാണിക്കുക എന്ന ജനാധിപത്യത്തിന്‍റെ കാതലാണ്. രാജിവെക്കുമെന്ന് പറയുമ്പോൾ സ്വന്തം ആളുകളെ കൊണ്ട് ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന് പുറകിൽ നിന്ന് പറയിപ്പിക്കുന്നതും ശരിയല്ല. തുടർച്ചയായ പരാജയത്തിൽ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കുകയാണ് വേണ്ടത്. രാജി സന്നദ്ധത ഉന്നയിച്ച് രാജി വെക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെ. സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെടുന്നവർ ലക്ഷ്യമിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയാണ്. ബി.ജെ.പിക്കുള്ളിലെ ചക്കുളത്തി പോരാട്ടത്തോട് തനിക്ക് യോജിപ്പില്ല. അതിന്‍റെ ഭാഗമായി മാറാനോ ആരുടെയെങ്കിലും കൈകോടാലിയായി നിന്ന് ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ ആളായി മാറി സംസാരിക്കാനും തന്നെ കിട്ടില്ല. പലരും ഇത്തരത്തിൽ ശ്രമിക്കുന്നുണ്ടാകാം. ബി.ജെ.പിയെ അതിന്‍റെ വഴിക്ക് വിടുന്നുവെന്നും അവരെ നന്നാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

പാലക്കാട്ടെ കനത്ത തോൽവിയുടെയും ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ രാജിസന്നദ്ധത അറിയിച്ച സുരേന്ദ്രൻ, പാലക്കാട്ടെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം.

പാ​ല​ക്കാ​ട് മ​ത്സ​രി​ച്ച​ത് കൃ​ഷ്ണ​കു​മാ​റാ​ണെ​ങ്കി​ലും ശ​രി​ക്കും തോ​റ്റ​ത് സു​രേ​ന്ദ്ര​നാ​ണെ​ന്ന്​ വി​മ​ത​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. പാ​ല​ക്കാ​ട്ട്​ ശോ​ഭാ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ കൗ​ൺ​സി​ലം​ഗം എ​ൻ. ശി​വ​രാ​ജ​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും അ​ട​ക്ക​മു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സു​രേ​ന്ദ്ര​ൻ സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് സി. ​കൃ​ഷ്ണ​കു​മാ​റി​നെ ഗോ​ദ​യി​ലേ​ക്കി​റ​ക്കി​യ​ത്. ഇ​തോ​ടെ സു​രേ​ഷ് ഗോ​പി അ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യ​തു​മി​ല്ല.

2021ൽ 12 ​റൗ​ണ്ട് വോ​ട്ടെ​ണ്ണി​യ​പ്പോ​ഴാ​ണ് യു.​ഡി.​എ​ഫി​ന് ആ​ശ്വാ​സ ലീ​ഡ് പി​ടി​ക്കാ​നാ​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ മൂ​ന്നാം റൗ​ണ്ടി​ൽ ത​ന്നെ പാ​ർ​ട്ടി കോ​ട്ട​ക​ൾ ത​രി​പ്പ​ണ​മാ​യി. സു​രേ​ന്ദ്ര​നി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ച്ച ആ​ർ.​എ​സ്.​എ​സി​നും പാ​ല​ക്കാ​ട്ടു​കാ​ർ വോ​ട്ടു​കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി. തോ​റ്റ​ത് സി​റ്റി​ങ് സീ​റ്റി​ല​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​ക്ഷം വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട്​ ചോ​ർ​ച്ച​യി​ലാ​ണ് എ​തി​ർ​പ​ക്ഷം പി​ടി​മു​റു​ക്കു​ന്ന​ത്.

Continue Reading

kerala

ബി.ജെ.പി ക്കേറ്റ തിരിച്ചടിയെ യു.ഡി.എഫിൻ്റെ വർഗീയതയാക്കി സി.പി.എം; തന്ത്രം തിരിച്ചടിക്കുന്നു

സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

Published

on

കെ പി ജലീൽ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പറ്റിയ പാളിച്ച ആവർത്തിച്ച് ഫലത്തിനു ശേഷവും ഇടതുമുന്നണി. സിപിഎം നേതാക്കൾ പ്രചാരണ സമയത്ത് ഇല്ലാത്ത കള്ളപ്പണവും വർഗീയ പരസ്യവും ഉയർത്തി യുഡിഎഫിന് കൂടുതൽ വോട്ടുകൾ നേടാൻ സഹായകമായെങ്കിൽ, ഫലം പുറത്തുവന്നതിനുശേഷം തന്ത്രങ്ങളിൽ പിഴയ്ക്കുകയാണ് സിപിഎം. മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും നിയന്ത്രിച്ച പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഓരോ തന്ത്രവും പൊളിഞ്ഞു പാളീസാവുന്നതാണ് കണ്ടത്. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലിൻ്റെ സഹപ്രവർത്തകൻ ഫെനി കൊണ്ടുപോയ നീല പെട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് സിപിഎം വെട്ടിലായിരുന്നു .കള്ളപ്പണം കണ്ടെത്താനോ അതിന് കൃത്യമായ വിശദീകരണം നൽകാനോ കഴിയാതിരുന്ന സിപിഎം കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പോലീസിനെ വിട്ട് തിരിച്ചിൽ നടത്തിച്ചതും ഏറെ വിവാദമായിരുന്നു .ഇതെല്ലാം തിരിച്ചടിച്ചിട്ടും തന്ത്രങ്ങളിൽ പാളിച്ച പറ്റിയെന്ന് തുറന്നു പറയാൻ ഫലം വന്നതിനുശേഷം സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.

എന്നാലിപ്പോൾ യുഡിഎഫ് വിജയിച്ചത് മുസ്ലിം വർഗീയ വോട്ടുകൾ കൊണ്ടാണെന്ന് പറഞ്ഞ് അണികളെയും മാധ്യമങ്ങളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം ജില്ലാ ഘടകം . ഇത് വിശ്വസിക്കാൻ ജനങ്ങൾ പോയിട്ട് സി.പി.എം അണികൾ പോലും മടിക്കുന്നു. ബി.ജെ.പിക്ക് പതിനായിരത്തിലധികം വോട്ടുകൾ കുറയുകയും പ്രതീക്ഷിച്ചതിലും വോട്ടുകൾ യു.ഡി.എഫിന് കൂടുകയും ചെയ്തതിനെ വർഗീയതയായി അവതരിപ്പിക്കുന്നത് സി.പി.എമ്മിൻ്റെ വർഗീയ മുഖത്തെയാണ് തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പാലക്കാട് സഹായിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ രണ്ടു സംഘടനകളും സിപിഎമ്മിനെ മുൻകാലത്തും ഇപ്പോഴും സഹായിച്ചതും സഹായിച്ചു കൊണ്ടിരിക്കുന്നതുമാണെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു .നിലവിൽ പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭയിലും കോട്ടങ്ങൽ ഗ്രാമപഞ്ചായത്തിലും എസ്ഡിപിഐയുടെ സഹായത്തോടെയാണ് സിപിഎം ഭരണം നടത്തുന്നത് .ഇവരുടെ പിന്തുണ വേണ്ടെന്നു പറയാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. പറഞ്ഞാൽ രണ്ട് ഭരണവും നഷ്ടപ്പെടും. മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലാണെങ്കിൽ 1996 ൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിന് പാർട്ടി പത്രമായ ദേശാഭിമാനിയിലൂടെ പ്രശംസ ചൊരിഞ്ഞ എഡിറ്റോറിയലും പുറത്തുവന്നിരിക്കുകയാണ്. നീണ്ട 20 വർഷക്കാലം തങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയത് എന്നാണ് ആ സംഘടനയുടെ നേതാക്കൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചത് .ഇത് നിഷേധിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ രണ്ടു സംഘടനകളും സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു എന്ന സത്യം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല . കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതും ചരിത്രത്തിൽ യു.ഡി.എഫിന് പാലക്കാട്ട് വലിയ ഭൂരിപക്ഷം ലഭിക്കാനിടയാക്കുകയും ചെയ്തു. ഈ അവസരത്തിൽ വീണ്ടും വീണ്ടും കെണിയിൽ കുരുങ്ങുകയാണ് പാലക്കാട്ടെ സിപിഎം. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഈ തന്ത്രമായിരിക്കുമോ സി.പി.എം പയറ്റുന്നതെന്നാണ് ജനം ചോദിക്കുന്നത്.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

Trending