Culture
രാജ്യം ഭിന്നിപ്പിന്റെ ഭീഷണിയില്; തന്റെ കീഴില് കെട്ടിപ്പെടുക്കുന്നത് പുതിയ കോണ്ഗ്രസ്: രാഹുല് ഗാന്ധി

സിംഗപ്പൂര് സിറ്റി: ഇന്ത്യയില് ബി.ജെ.പി സര്ക്കാറിന് കീഴില് സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. സിംഗപ്പൂരില് ഇന്ത്യന് സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്ശനത്തിനായി സിംഗപ്പൂരിലെത്തിയ രാഹുല് ഗാന്ധി. ഇന്ത്യന് വംശജരായ കമ്പനി സി.ഇ.ഒമാരുമായി ജോലി, നിക്ഷേപം, ഇന്ത്യന് സാമ്പത്തിക രംഗം എന്നിവയെ കുറിച്ച് അദ്ദേഹം ചര്ച്ച ചെയ്തു.
With political discourse hitting new lows everyday, Congress President Rahul Gandhi shows how to gracefully handle detractors and call their bluff. #RGinSingapore #IndiaAt70 pic.twitter.com/OnTJz0kzUx
— Congress (@INCIndia) March 8, 2018
കോണ്ഗ്രസ് സമൂഹത്തിനെ തുല്യതയുള്ള ഒരു സംവിധാനമായാണ് കണ്ടത്, അതേ സമയം ബി.ജെ.പി ശാന്തിക്കും സമാധാനത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന്റെ ഗുരുതരമായ ഭീഷണി നമ്മള് കാണുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള് ഉയര്ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ജമ്മു കാശ്മീര് വിഷയത്തില് മോദി സര്ക്കാറിനെതിരെ ആഞ്ഞടിച്ച രാഹുല് ഗാന്ധി യു.പി.എ സര്ക്കാര് നയത്തെ പ്രശംസിക്കുകയുമുണ്ടായി.
Our Kashmir policy under Dr. Manmohan Singh was about building bridges with people. When UPA came to power in 2004, we were handed a J&K that was burning. We made a plan and worked on it for 9 years: Congress President Rahul Gandhi in Singapore.
— ANI (@ANI) March 8, 2018
ഡോ.മന്മോഹന് സിങിന്റെ കീഴില് ഞങ്ങളുടെ കശ്മീര് നയം ജനങ്ങളള്ക്കിടയില് പാലങ്ങള് പണിയുന്നതായിരുന്നു. 2004ല് അധികാരത്തില് വന്ന യു.പി.എ കൈകാര്യം ചെയ്തത് കത്തിച്ചുകൊണ്ടിരുന്ന ഒരു ജമ്മു-കശ്മീര് ആയിരുന്നു. തുടര്ന്ന് കാശ്മീരിനായി 9 വര്ഷത്തേക്കുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്ത് പ്രവര്ത്തിക്കുകയാണ് ഞങ്ങള് ചെയ്തതെന്നും കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധി പറഞ്ഞു.
Earlier today, I paid tribute to Netaji Subhash Chandra Bose at the INA memorial in Singapore.
On International #WomensDay we remember the INA’s Rani of Jhansi regiment, a symbol of strength and liberation for all women. pic.twitter.com/v3V5ot8Uf1
— Office of RG (@OfficeOfRG) March 8, 2018
ആളുകളുമായി നിങ്ങള് ഇടപഴകുമ്പോള്, നിങ്ങള്ക്ക് ആളുകളെ കൊണ്ട് വരാം, നിങ്ങള് അവര്ക്കൊപ്പം പ്രവര്ത്തിക്കുക, നിങ്ങള്ക്ക് അവരില് വിശ്വാസത്തിലെത്താം. ഇങ്ങനെയാണ് പ്രവര്ത്തനം നടക്കുന്നത്. ഞാന് അതു അനുഭവിച്ചിട്ടുണ്ട്, രാഹുല് വിദ്യാര്ഥികളോടായി പറഞ്ഞു.
“ഞാന് എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നത് എന്തിനെന്ന് നിങ്ങള് ചോദിക്കുകയാണെങ്കില്… അത് ബഹുസ്വരതയുടെ ആശയം എന്നുള്ളതാണ്. ഇന്ത്യയിലെ ജനങ്ങള്ക്ക് അവര് ആഗ്രഹിക്കുന്ന എന്തും പറയാം, അവര്ക്കാവശ്യമുള്ളതെന്തും ചെയ്യാം, അതില് അവര്ക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. എന്നാല് ഈ ആശയത്തിനാണ് വെല്ലുവിളി ഉയരുന്നത്”, രാഹുല് പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്കുന്ന സര്ക്കാര് രാജ്യത്ത് ഭീഷണിയുടം അന്തരീക്ഷത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് രാഹുല് വ്യക്തമാക്കി.
തന്റെ കീഴില് കെട്ടിപ്പെടുക്കുന്നത് ഒരു പുതിയ കോണ്ഗ്രസാണ്. കോണ്ഗ്രസിന്റെ മുന്നില് ഇപ്പോഴുള്ളത് പുതിയ അവസരമാണ്. എല്ലാവരുടേയും മൂല്യങ്ങളും ആശയും ഉള്ക്കൊള്ളുന്ന ഒരു കോണ്ഗ്രസിനെ അവതരിപ്പിക്കുമെന്നും രാഹുല് സിംഗപ്പൂരിലെ ഇന്ത്യന് സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. എല്ലാവരേയും ഉള്ക്കൊള്ളുന്ന ഒരു മാറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുല് കൂട്ടിച്ചേര്ത്തു.
സിംഗപ്പൂരിന് പുറമെ മലേഷ്യയിലും രാഹുല് സന്ദര്ശനം നടത്തുന്നുണ്ട്. സിംഗപ്പൂര് പ്രധാനമന്ത്രി ലീ സീന് ലൂങ്, മലേഷ്യന് പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായും രാഹുല് കൂടിക്കാഴ്ച നടത്തും.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല് കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്ക്കെതിരെ നടപടിയെടുത്തു
-
kerala3 days ago
കനത്ത മഴ; റെഡ് അലര്ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്ധിപ്പിക്കാന് ആന്റി-ഡ്രോണ് സംവിധാനം സ്ഥാപിക്കാന് തീരുമാനം
-
kerala2 days ago
ജുബൈലില് കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്