Connect with us

News

ഇന്നും മിന്നുമോ..; ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടി-20 രണ്ടാം മല്‍സരം ഇന്ന്

ഉച്ചത്തിരിഞ്ഞ് 1-30 മുതലാണ് മല്‍സരം.

Published

on

മിര്‍പ്പൂര്‍: രാജ്യത്തിനായി ആദ്യ മല്‍സരത്തില്‍ തന്നെ വിക്കറ്റ് നേടാനായതിലെ സന്തോഷം പങ്ക് വെച്ച് ഇന്ത്യന്‍ താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ അവസരം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മല്‍സര ദിവസം രാവിലെയാണ് നായിക ഹര്‍മന്‍പ്രീത് ആദ്യ ഇലവനിലുള്ള കാര്യം അറിയിച്ചത്. വലിയ സന്തോഷമായി ആ തീരുമാനം. അനുഭവസമ്പന്നരായ താരങ്ങള്‍ക്കൊപ്പം രാജ്യത്തിനായി കളിക്കുക എന്നത് വലിയ മോഹമായിരുന്നു. അത് സാധ്യമായി. അഞ്ചാമത്് ഓവറാണ് പന്ത് കിട്ടിയത്. രണ്ടാം പന്തില്‍ സിക്‌സറും മൂന്നാം പന്തില്‍ ബൗണ്ടറിയും പിറന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ അടുത്ത പന്തില്‍ വിക്കറ്റ് നേടാനായതോടെ ആത്മവിശ്വാസമായി. തന്റെ വിക്കറ്റും ടീമിന്റെ വിജയവും വളരെ സന്തോഷം നല്‍കുന്നു.

ഇന്നാണ് രണ്ടാം മല്‍സരം. ഇന്നും മിന്നു മണിക്ക് ആദ്യ ഇലവനില്‍ സ്ഥാനമുറപ്പാണ്. ഇന്നത്തെ മല്‍സരത്തില്‍ വിജയം സ്വന്തമാക്കാനായാല്‍ പരമ്പരയും നേടാം. മിന്നു മണിയുടെ മികവിനെ നായിക ഹര്‍മന്‍പ്രീതും പ്രശംസിച്ചു. കന്നി മല്‍സരത്തിലെ സമ്മര്‍ദ്ദമൊന്നും പ്രകടിപ്പിക്കാതെയാണ് മിന്നു കളിച്ചതെന്ന് ഹര്‍മന്‍ പറഞ്ഞു. ഉച്ചത്തിരിഞ്ഞ് 1-30 മുതലാണ് മല്‍സരം. തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍.

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അബദ്ധത്തില്‍ കഴിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു

പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു

Published

on

പാലക്കാട് പുതുനഗരത്തില്‍ പന്നിപ്പടക്കം അബദ്ധത്തില്‍ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു. പൊറോട്ടയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പന്നിപ്പടക്കം ഉണ്ടായിരുന്നത്. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു.

എന്നാല്‍ പാടത്ത് മേയാന്‍ വിട്ട പശു ഇത് അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തില്‍ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

india

വഖഫ് ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.

Published

on

മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.

ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തില്‍ വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേര്‍ഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

Continue Reading

Trending